യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്
പത്തനംതിട്ട : യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കുന്ന പ്രവണതയ്‌ക്കെതിരെ കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്. ഇനി മുതൽ ഓട്ടോറിക്ഷകളിൽ യാത്രക്കാരെയും അവരുടെ വ്യക്തിഗത ലഗേജും മാത്രമേ അനുവദിക്കൂവെന്ന നിയമം കർശനമായി നടപ്പാക്കാൻ എല്ലാ ആർ.ടി.ഒമാർക്കും നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യാത്രാ ഓട്ടോറിക്ഷകളിൽ വ്യാപാര ആവശ്യങ്ങൾക്കായി ചരക്കുകൾ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട പരാതികൾ വ്യാപകമായി ലഭിച്ചു .ഇതോടെ മോട്ടോർ വാഹന വകുപ്പ് നടപടി ശക്തമാക്കി. ഇത്തരത്തിലുള്ള പരാതികൾക്കൊപ്പം ഫോട്ടോകളും ആർ.ടി.ഒ ഓഫീസുകളിൽ ലഭിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.തുടർന്നാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുക്കാൻ അതികൃതർ തീരുമാനിച്ചത് .
Passenger autorickshaws must not be used as goods vehicles; Motor Vehicles Department
