തെരുവുനായയുടെ ആക്രമണത്തിന് ഇരയായി ഒന്നര വയസ്സുകാരൻ
കരച്ചിൽ കേട്ടു നാട്ടുകാർ ഓടിയെത്തിയില്ലായിരുന്നെങ്കിൽ തെരുവുനായ്ക്കൾ റംസാനെ വീണ്ടും ആക്രമിച്ചേനെയെന്നും ഷാഹിന പറയുന്നു. കുഞ്ഞിനെ വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി .
ഇതിനിടയിൽ ബഹളം കേട്ടു നാട്ടുകാർ ഓടിക്കൂടി നായ്ക്കളെ ഓടിച്ചു വിട്ടു. കുഞ്ഞിനെ ഓടയിൽ നിന്നു കോരിയെടുത്തു. മുഖത്തും തലയിലും കയ്യിലും കാലിലും എല്ലാം നായ കടിച്ച പാടു കണ്ടപ്പോൾ സഹിക്കാനായില്ല’’–
‘‘മുറ്റത്തു കുട്ടികളുടെ കളിചിരികളാണു കേട്ടിരുന്നത്. പെട്ടെന്നാണു നായ്ക്കൾ കുരയ്ക്കുന്നതും കുഞ്ഞുങ്ങളുടെ കരച്ചിലും കേട്ടത്. വീടിനുള്ളിൽ നിന്ന് പുറത്തേക്ക് ഓടിയെത്തുമ്പോൾ മൂത്ത മകൻ സൽമാൻ വീടിനുള്ളിലേക്ക് ഓടിയെത്തി. റോഡരികിൽ ഓടയിൽ ഇളയ മകനായ ഒന്നര വയസ്സുള്ള മുഹമ്മദ് റംസാൻ ഓടയിൽ നായ്ക്കളുടെ കടിയേറ്റ് കിടന്നു വാവിട്ടു കരയുന്ന കാഴ്ചയാണു കണ്ടത്.
അടൂർ :തെരുവുനായയുടെ ആക്രമണത്തിന് ഇരയായി ഒന്നര വയസ്സുകാരൻ റംസാൻ . മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികളുടെ നേരെയാണ് തെരുവുനായ ആക്രമണം ഉണ്ടായത് .പേടിച്ചോടിയ കുട്ടികളിൽ ഒരാൾ വീടിനുള്ളിലേക്കും ഒന്നരവയസുള്ള റംസാൻ പേടിച്ചു റോഡിലേക്കും ആണ് ഓടിയത് . റംസാന്റെ അമ്മ ഷാഹിന സംഭവത്തെ കുറിച്ചു പറയുന്നത് ഇങ്ങനെ .
One-and-a-half-year-old boy falls victim to a stray dog attack
