കുമ്പഴയിൽ വീണ്ടും വാഹനാപകടം; ടോറസ് ലോറി സ്കൂട്ടറിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കുമ്പഴയിൽ വീണ്ടും വാഹനാപകടം; ടോറസ് ലോറി സ്കൂട്ടറിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Jul 17, 2026 10:24 AM | By Editor

പത്തനംതിട്ട: കുമ്പഴയിൽ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോന്നി പുളിമുക്ക് ഉഷാ ഭവനത്തിൽ ഉഷാ കുമാരി (59) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെ കുമ്പഴ ജംഗ്ഷനിലായിരുന്നു അപകടം സംഭവിച്ചത്. ഭർത്താവ് സുരേന്ദ്രനൊപ്പം മലയാലപ്പുഴ ദേവീക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങിവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ മലയാലപ്പുഴ റോഡിൽ നിന്നും സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന സമയത്ത് പുനലൂർ ഭാഗത്തുനിന്നും റാന്നി റോഡിലേക്ക് ചരക്കുമായി പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു.


അപകടത്തിൽ നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീണ ഉഷയുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വീട്ടമ്മയുടെ ഇടത് കൈ പൂർണ്ണമായും തകർന്ന നിലയിലായിരുന്നു. ഇവർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.സ്കൂട്ടർ യാത്രക്കാരായ ഉഷാകുമാരിയും ഭർത്താവ് സുരേന്ദ്രനും ഹെൽമെറ്റ് ധരിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ സുരേന്ദ്രന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അപകടസ്ഥലത്ത് ഉടനടി എത്തിയ പത്തനംതിട്ട പോലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. കുമ്പഴ മേഖലയിൽ തുടർച്ചയായുണ്ടാകുന്ന വാഹനാപകടങ്ങൾ പ്രദേശവാസികളെ ആശങ്കയിലാക്കുന്നുണ്ട്.

pathanamthitta accident

Related Stories
സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

Jul 21, 2026 10:43 AM

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം...

Read More >>
യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

Jul 20, 2026 04:09 PM

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന...

Read More >>
പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

Jul 20, 2026 02:33 PM

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം...

Read More >>
ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും

Jul 20, 2026 12:57 PM

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ...

Read More >>
തെരുവുനായയുടെ ആക്രമണത്തിന് ഇരയായി  ഒന്നര വയസ്സുകാരൻ

Jul 20, 2026 12:39 PM

തെരുവുനായയുടെ ആക്രമണത്തിന് ഇരയായി ഒന്നര വയസ്സുകാരൻ

തെരുവുനായയുടെ ആക്രമണത്തിന് ഇരയായി ഒന്നര വയസ്സുകാരൻ...

Read More >>
ഗതാഗത ക്രമീകരണങ്ങൾ  ഏർപ്പെടുത്തി

Jul 20, 2026 10:30 AM

ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി

ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി...

Read More >>
Top Stories