ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും
Jul 20, 2026 12:57 PM | By Editor


ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ഈ വർഷത്തെ വളളസദ്യയ്ക്ക് ഭക്തിനിർഭരമായ തുടക്കം . ക്ഷേത്രമുറ്റത്തെ ആനക്കൊട്ടിലിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ ഒരുക്കിയ വിളക്കിൽ ക്ഷേത്രത്തിൽ നിന്ന് പകർന്നു നൽകിയ ദീപം തെളിയിച്ച്  ദേവസ്വം ആരോ​ഗ്യവകുപ്പ മന്ത്രി കെ. മുരളീധരൻ വളളസദ്യ ഉദ്ഘാടനം ചെയ്തു.

ആദ്യദിനത്തിൽ മേലുകര ഉൾപ്പെടെയുള്ള 10 പള്ളിയോടങ്ങളിലെ തുഴച്ചിൽക്കാർക്കാണ് ആചാരപരമായ സ്വീകരണത്തോടെ സദ്യ നൽകിയത്. 64 പാരമ്പര്യ വിഭവങ്ങൾ ഉൾപ്പെടുന്ന സമൃദ്ധമായ വള്ളസദ്യ വരും ദിവസങ്ങളിലും തുടരും. സെപ്റ്റംബർ 16 വരെ നീളുന്ന ഈ വർഷത്തെ ഉത്സവത്തിൽ ആകെ 51 പള്ളിയോടങ്ങളാണ് വള്ളസദ്യയ്ക്കായി എത്തുന്നത്..

തീർഥാടകർക്ക് ഇല ഒന്നിന് 300 രൂപ നിരക്കിൽ aranmulaboatrace.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി മുൻകൂട്ടി ബുക്ക് ചെയ്ത് പ്രത്യേക പാസ് സ്വന്തമാക്കി വള്ളസദ്യയിൽ പങ്കെടുക്കാവുന്നതാണ്. വള്ളസദ്യയുടെ പ്രധാന ചടങ്ങുകളായ ചരിത്രപ്രസിദ്ധമായ ഉതൃട്ടാതി ജലമേള ഓഗസ്റ്റ് 30-നും, അഷ്ടമിരോഹിണി സമൂഹ വള്ളസദ്യ സെപ്റ്റംബർ നാലിനും നടക്കും..

ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ അബിൻ വർക്കി, പഴകുളം മധു, വർഗീസ് മാമൻ എന്നിവർ പങ്കെടുത്തു. ഇവർക്കൊപ്പം മുൻ ഗോവ ഗവർണർ പി. എസ്. ശ്രീധരൻ പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, എ.ഡി.എം ആർ. രാജലക്ഷ്മി, പള്ളിയോട സേവാസംഘം ഭാരവാഹികൾ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സാന്നിധ്യമറിയിച്ചു.

Aranmula

Related Stories
സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

Jul 21, 2026 10:43 AM

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം...

Read More >>
യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

Jul 20, 2026 04:09 PM

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന...

Read More >>
പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

Jul 20, 2026 02:33 PM

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം...

Read More >>
തെരുവുനായയുടെ ആക്രമണത്തിന് ഇരയായി  ഒന്നര വയസ്സുകാരൻ

Jul 20, 2026 12:39 PM

തെരുവുനായയുടെ ആക്രമണത്തിന് ഇരയായി ഒന്നര വയസ്സുകാരൻ

തെരുവുനായയുടെ ആക്രമണത്തിന് ഇരയായി ഒന്നര വയസ്സുകാരൻ...

Read More >>
ഗതാഗത ക്രമീകരണങ്ങൾ  ഏർപ്പെടുത്തി

Jul 20, 2026 10:30 AM

ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി

ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി...

Read More >>
കോന്നി-അച്ചൻകോവിൽ വനപാതയിൽ ഇനി യാത്രയ്ക്ക് പാസ് നിർബന്ധം

Jul 20, 2026 10:24 AM

കോന്നി-അച്ചൻകോവിൽ വനപാതയിൽ ഇനി യാത്രയ്ക്ക് പാസ് നിർബന്ധം

കോന്നി-അച്ചൻകോവിൽ വനപാതയിൽ ഇനി യാത്രയ്ക്ക് പാസ്...

Read More >>
Top Stories