ഇ.കെ. ചെല്ലപ്പൻ ആരോപണങ്ങളില്ലാത്ത പൊതുപ്രവർത്തകൻ: അഡ്വ. പഴകുളം മധു

 ഇ.കെ. ചെല്ലപ്പൻ ആരോപണങ്ങളില്ലാത്ത പൊതുപ്രവർത്തകൻ: അഡ്വ. പഴകുളം മധു
Jul 15, 2026 11:01 AM | By Editor

പത്തനംതിട്ട: കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ കഴിഞ്ഞ അഞ്ചര പതിറ്റാണ്ടുകാലം യാതൊരുവിധ ആക്ഷേപങ്ങളും ആരോപണങ്ങളും നേരിടാത്ത മാതൃകാ പൊതുപ്രവർത്തകനായിരുന്നു ശ്രീ. ഇ.കെ. ചെല്ലപ്പനെന്ന് അഡ്വ. പഴകുളം മധു എം.എൽ.എ. പ്രസ്താവിച്ചു. ഇ.കെ. ചെല്ലപ്പൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അദ്ദേഹത്തിന്റെ എട്ടാം സ്മൃതി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കേരള കോൺഗ്രസ് (എം) മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, കേരള ദളിത് ഫ്രണ്ട് (എം) സ്ഥാപകൻ, സിദ്ധനർ സ്ഥാപകൻ എന്നീ നിലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് നേതാക്കൾ അനുസ്മരിച്ചു.


സംസ്ഥാന സർക്കാരിന്റെ വിവിധ ബോർഡുകൾ, കോർപ്പറേഷനുകൾ, ബാങ്ക് ഭരണസമിതികൾ എന്നിവയിലും അദ്ദേഹം അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.ചടങ്ങിൽ കേരള കോൺഗ്രസ് (എം) സംസ്ഥാന ട്രഷറർ ബേബി ഉഴുത്തുവാല് അധ്യക്ഷത വഹിച്ചു. ദളിത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് ഉഷാലയം ശിവരാജൻ, ജില്ലാ പഞ്ചായത്തംഗം ജൂലി സാബു ഓലിക്കൽ, പഞ്ചായത്ത് പ്രസിഡന്റ് കെ. ഉഷ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.


സജി അലക്സ്, ജോർജ്ജ് ഏബ്രഹാം, അഡ്വ. വർഗീസ് മുളയ്ക്കൽ, റിൻറോ തോപ്പിൽ, സാബു ഓലിക്കൽ, സിബി താഴത്തില്ലത്ത്, രാജു എടയാടി, സ്വപ്ന സൂസൻ ജേക്കബ്, ജോയി വള്ളിക്കാല, എം.സി. ജയകുമാർ, പി.കെ. സന്തോഷ്, കെ.കെ. രാജു, എസ്. ഹരിദാസ്, ചെറിയാൻ പുതുപ്പറമ്പിൽ, വർഗീസ് പേരയിൽ, മനോജ് മാത്യു, ബോബി കാക്കനാംപള്ളി എന്നിവർ ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തി.



Pathanamthitta

Related Stories
സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

Jul 21, 2026 10:43 AM

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം...

Read More >>
യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

Jul 20, 2026 04:09 PM

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന...

Read More >>
പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

Jul 20, 2026 02:33 PM

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം...

Read More >>
ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും

Jul 20, 2026 12:57 PM

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ...

Read More >>
തെരുവുനായയുടെ ആക്രമണത്തിന് ഇരയായി  ഒന്നര വയസ്സുകാരൻ

Jul 20, 2026 12:39 PM

തെരുവുനായയുടെ ആക്രമണത്തിന് ഇരയായി ഒന്നര വയസ്സുകാരൻ

തെരുവുനായയുടെ ആക്രമണത്തിന് ഇരയായി ഒന്നര വയസ്സുകാരൻ...

Read More >>
ഗതാഗത ക്രമീകരണങ്ങൾ  ഏർപ്പെടുത്തി

Jul 20, 2026 10:30 AM

ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി

ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി...

Read More >>
Top Stories