പത്തനംതിട്ട : സെൻ്റ് മേരിസ് യൂണിവേഴ്സൽ സിറിയക് ഓർത്തഡോക്സ് കത്തീഡ്രലിൽ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന് ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മോർ മിലിത്തിയോസ് കൊടിയേറ്റ് നടത്തി.
ഒമ്പതാം തീയതി ശനിയാഴ്ച രാവിലെ 7 30ന് വിശുദ്ധ കുർബാന , ഫാദർ എബീ സ്റ്റീഫൻ നടത്തും. പത്തുമണിക്ക് ഭദ്രാസന യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ ധ്യാനയോഗവും ശുശ്രൂഷക സംഗമവും ,ധ്യാനവും നടത്തും. ഫാദർ സാമുവൽ വർഗീസ് ക്ലാസ്സ് നയിക്കും. ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാന. ഫാദർ സാംസൺ വർഗീസ് തുരുത്തി പ്പള്ളിയിൽ കാർമ്മികത്വം വഹിക്കും.
11ന് തിങ്കളാഴ്ച രാവിലെ ഏഴരയ്ക്ക് വിശുദ്ധ കുർബാനയ്ക്ക് ഫാദർ.ഗീവർഗീസ് സക്കറിയ കാർമ്മികത്വം വഹിക്കും. തുടർന്ന് ഭദ്രാസന മർത്തമറിയം വനിതാ സമാജം നയിക്കുന്ന ധ്യാനയോഗവും നടത്തും. ഫാദർ അരുൺ സി നല്ലില ക്ലാസ് എടുക്കും. ചൊവ്വാഴ്ച രാവിലെ ഏഴരയ്ക്ക് വിശുദ്ധ കുർബാനയ്ക്ക് ഫാദർ. ജോൺ കുര്യാക്കോസ് കാർമ്മികത്വം വഹിക്കും.
10 മണിക്ക് നടത്തുന്ന വൈദിക ധ്യാനയോഗത്തിൽ ഡാനിയേൽ തട്ടാര ക്ലാസെടുക്കും. പതിമൂന്നാം തീയതി ബുധനാഴ്ച രാവിലെ
വിശുദ്ധ കുർബാന
ഫാദർ . പോൾ ഇ വർഗീസ് കാർമ്മികത്വം വഹിക്കും.
ഭദ്രാസന സൺഡേസ്കൂൾ അധ്യാപക ധ്യാനയോഗം, നടത്തും . ഫാദർ. ശമുവൽ കിടങ്ങിൽ ഒ . ഐ. സി ക്ലാസെടുക്കും .
എല്ലാ ദിവസവും വൈകിട്ട് 5 മണിക്ക് സന്ധ്യാ പ്രാർത്ഥന നടത്തും.
ആഗസ്റ്റ് 14ന് രാവിലെ വിശുദ്ധ കുർബാനയ്ക്ക് യുഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പോലിത്ത മുഖ്യകാർമ്മികത്വം വഹിക്കും. വൈകിട്ട് അഞ്ചുമണിക്ക് സന്ധ്യാ പ്രാർത്ഥനയും, അനുഗ്രഹപ്രഭാഷണവും നടത്തും. ഏഴുമണിക്ക് പത്തനംതിട്ട നഗരം ചുറ്റി ഭക്തി ദർഭരമായ റാസയും നടത്തും.
15 രാവിലെ 7:30 ന് വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് മാത്യുസ് മോർ തേവോദോസ്യോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിക്കും.
തുടർന്ന് ആശിർവാദം, നേർച്ച വിളമ്പ് എന്നിവയോടെ പെരുന്നാൾ കൊടിയിറക്ക് നടക്കും.
( ബിനു വാഴമുട്ടം )
Perunnal