BSNL പ്രിൻസിപ്പൽ ജനറൽ മാനേജർ ശ്രീ സാജു ജോർജ് K, ITS, വിരമിക്കുന്നു
2017 മുതൽ പത്തനംതിട്ട ജില്ലയുടെ BSNL പ്രിൻസിപ്പൽ ജനറൽ മാനേജറുടെ ചുമതല വഹിച്ചു വരുന്ന Sri Saju George K, ITS ഈ മാസം സർവീസിൽ നിന്നും വിരമിക്കുന്നു. പ്രതിരോധ ഗവേഷണ സ്ഥാപനമായ DRDO ൽ ഔദ്യോഗിക സേവനം തുടങ്ങിയ അദ്ദേഹം ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ സർവീസിന്റെ (ITS) 1991 ബാച്ചിലെ ഓഫീസറാണ്.
ഇപ്പോൾ കേരള ടെലികോം സർക്കിളിൻ്റെ Sales & Marketing, CFA vertical കളുടെ പ്രിൻസിപ്പൽ ജനറൽ മാനേജർ കൂടിയാണ്. ഏറ്റവും അധികം ഫൈബർ അധിഷ്ഠിത ഇൻറർനെറ്റ് കൊടുത്ത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനും അതുവഴി ഏറ്റവും അധികം വരുമാനം നേടുന്ന സർക്കിൾ ആയി കേരളത്തെ മാറ്റുന്നതിനും അദ്ദേഹം നിർണായക പങ്കു വഹിച്ചു. BSNL ൻ്റെ മൊബൈൽ സേവനങ്ങൾ ചുവടു ഉറപ്പിക്കുന്നതിൽ ആദ്യകാലത്ത് ചുക്കാൻ പിടിച്ച ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്റെ സംഭാവനയ്ക്ക് അംഗീകാരമായി, 2010-ൽ BSNL നൽകുന്ന ‘വിശിഷ്‌ട സഞ്ചാർ സേവാ പതക്’ പുരസ്‌കാരം അദ്ദേഹത്തിനു ലഭിച്ചു
2018 ലേ പ്രളയകെടുതിയിൽ തകരാറിലായ പത്തനംതിട്ട കോട്ടയം ജില്ലകളിലെ ടെലികോം സംവിധാനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പുനഃസ്ഥാപിക്കുന്നതിന് വേണ്ടി അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ച നടപടികൾ സുത്യർഹമാണ്. തദ്ഫലമായി പ്രളയ സമയത്ത് പൊതുജനങ്ങൾക്ക് പരമാവധി സേവനങ്ങൾ നൽകുവാൻ സാധിച്ചു. ആ കാലഘട്ടത്തിൽ ശബരിമലയുമായുള്ള വാർത്താവിനിമയം പൂർണ്ണമായി നഷ്ടപ്പെടുകയും അതു പരാതിരഹിതമായി പരിഹരിക്കുകയും ചെയ്തു. ഇപ്പോൾ ശബരിമലയിലേ ടെലകോം സേവനങ്ങൾ ഒപ്റ്റിക്കൽ ഫൈബർ വഴിയും വയർലെസ് സംവിധാനങ്ങൾ വഴിയും ഒന്നിലധികം മാർഗങ്ങളിലൂടെ പുറംലോകവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
32 വർഷത്തെ സുത്യഹമായ സേവനങ്ങൾക്ക് ശേഷം അദ്ദേഹം July 31st നു സർവീസിൽ നിന്നും വിരമിക്കുകയാണ്
retirement