ആറാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ അടുപ്പത്തിലായ ആൺ സുഹൃത്തിൽനിന്നും 17കാരി ഗർഭിണിയായി, ചൈൽഡ്ലൈൻ ഇടപെട്ട് കൗൺസിലിങ്ങിന് വിധേയയാക്കിയ പെൺകുട്ടിയുടെ മൊഴിപ്രകാരം പോലീസ് കേസെടുത്തു. കേസിലേക്ക് കാര്യങ്ങൾ ചോദിച്ചറിഞ്ഞ പോലീസ്, കൗമാരക്കാരനെ ജെ ജെ ബോർഡിന് മുന്നിൽ ഹാജരാക്കി, തുടർന്ന് കൊല്ലം ഒബ്സെർവഷൻ ഹോമിലേക്ക് മാറ്റി. കഴിഞ്ഞവർഷം ഏപ്രിൽ 24 മുതൽ ഡിസംബർ 27 വരെയുള്ള കാലയളവിലാണ് കുട്ടിയെ സുഹൃത്ത് ലൈംഗികമായി ഉപയോഗിച്ചത്.
ഒരുമിച്ച് ആരാധനാലയത്തിൽ പോകുമ്പോൾ, അതിന് താഴെയുള്ള തോടിനോട് ചേർന്ന പുരയിടത്തിലാണ് ഇരുവരും സ്ഥിരമായി ഒത്തുചേർന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. പ്ലസ് ടൂവിന് പഠിക്കുന്ന കുട്ടി ഗർഭിണിയായ വിവരം ചൈൽഡ്ലൈൻ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് പോലീസ് ഇടപെട്ട് കേസെടുത്തത്. ഈമാസം 25 ന് കോഴഞ്ചേരി വൺ സ്റ്റോപ്പ് സെന്ററിൽ ചൈൽഡ്ലൈൻ മുഖാന്തിരം എത്തിച്ചു.
ഇരുവരും തമ്മിലുള്ള അടുപ്പം വീട്ടിൽ അറിഞ്ഞപ്പോൾ കുട്ടിയെ വഴക്ക് പറഞ്ഞതിനെതുടർന്ന്, ഏപ്രിൽ 24 ന് രാവിലെ 9.30 ന് വീട്ടിൽ നിന്നിറങ്ങി പള്ളിയിലേക്ക് പോയി. സുഹൃത്തും അവിടെയെത്തി, പിന്നീട് പള്ളിയുടെ താഴെയുള്ള തോടിനോട് ചേർന്ന പുരയിടത്തിൽ വച്ച് സുഹൃത്ത് ബലാൽസംഗം ചെയ്യുകയായിരുന്നു. ഡിസംബർ 27 വരെയുള്ള കാലയളവിൽ ഇതേ സ്ഥലത്ത് വച്ച് നിരവധി തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി മൊഴിയിൽ പറയുന്നു.
ഗർഭിണിയായവിവരം സുഹൃത്തിനെ മാത്രമേ അറിയിച്ചുള്ളൂ, പ്ലസ് വണ്ണിന് സ്കൂളിൽ പോകാഞ്ഞതിനാൽ സ്കൂൾ അധികൃതർ ഇടപ്പെട്ട് അന്വേഷിക്കുകയും ചൈൽഡ് ലൈനിൽ അറിയിക്കുകയും ചെയ്തു. ഈവർഷം ജനുവരി 18 ന് കോഴഞ്ചേരി മഹിളാ മന്ദിരത്തിലും പിന്നീട്, 23 മുതൽ 27 വരെ വൺ സ്റ്റോപ്പ് സെന്ററിലും കുട്ടിയെ താമസിപ്പിച്ചു. ഇതിനിടെ, കൗൺസിലിംഗിന് വിധേയയാക്കി. ചൈൽഡ് ലൈൻ അറിയിച്ചതിനെ തുടർന്ന്, വനിതാ പോലീസ് വൺ സ്റ്റോപ്പ് സെന്ററിലെത്തി മൊഴി രേഖപ്പെടുത്തി. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസിലേക്ക് കാര്യങ്ങൾ ചോദിച്ചറിഞ്ഞശേഷം നിയമവുമായി പൊരുത്തപ്പെടാത്ത ആൺകുട്ടിയെ ജെ ജെ ബോർഡിന് മുന്നിൽ ഹാജരാക്കി, തുടർന്ന്, കൊല്ലം ഒബ്സെർവഷൻ ഹോമിലേക്ക് മാറ്റുക യായിരുന്നു.
POCSO CASE