ബി എസ് എന്‍ എല്‍ മൊബൈല്‍ ടവറിന്റെ ജനറേറ്ററിലെ ബാറ്ററി മോഷ്ടിച്ചയാള്‍ പിടിയില്‍

ബി എസ് എന്‍ എല്‍ മൊബൈല്‍ ടവറിന്റെ ജനറേറ്ററിലെ ബാറ്ററി മോഷ്ടിച്ചയാള്‍ പിടിയില്‍
Jul 30, 2025 12:56 PM | By Editor

പത്തനംതിട്ട: ബി.എസ്.എന്‍.എല്‍ മൊബൈല്‍ ടവറിന്റെ ജനറേറ്റര്‍ ക്യാബിനുള്ളിലെ ബാറ്ററി മോഷ്ടിച്ചയാളെ കൊടുമണ്‍ പോലീസ് പിടികൂടി. കൊട്ടാരക്കര എഴുകോണ്‍ ഇരുമ്പനങ്ങാട് ഇലഞ്ഞിക്കോട് ജനീ ഭവനം വീട്ടില്‍ ഇട്ടിപ്പണിക്കര്‍ (60) ആണ് അറസ്റ്റിലായത്. 23 ന് ഉച്ചക്ക് 12.30 ന് ശേഷമാണ് മോഷണം നടന്നത്. തോലൂഴം പ്ലാവിളവീട്ടില്‍ സുരേഷിന്റെ പുരയിടത്തില്‍ സ്ഥാപിച്ച ബിഎസ്എന്‍എല്‍ മൊബൈല്‍ ടവര്‍ ജനറേറ്റര്‍ ക്യാബിന്റെ വാതില്‍ തുറന്ന് ഉള്ളിലിരുന്ന ഡിജി ബാറ്ററിയാണ് മോഷ്ടിച്ചത്. 9500 രൂപയുടെ നഷ്ടമുണ്ടായി.

ജൂനിയര്‍ ടെലികോം ഓഫീസറുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് കേസ് സംബന്ധിച്ച് വിശദാംശം അയച്ചു കൊടുത്തു. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധരും പോലീസ് ഫോട്ടോഗ്രാഫറും എത്തി തെളിവുകള്‍ ശേഖരിച്ചു. അയച്ചുകൊടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സാദൃശ്യമുള്ള ഒരാളെ കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തു. വിവരം കൊടുമണ്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് അവിടെയെത്തി മോഷ്ടാവിനെ തിരിച്ചറിയുകയും, കൊടുമണ്‍ സ്റ്റേഷനിലെത്തിച്ചു വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു.

മോഷണം നടത്തിയശേഷം അതുവഴി വന്ന ഓട്ടോറിക്ഷയില്‍ കയറി കൈപ്പട്ടൂരുള്ള ആക്രിക്കടയില്‍ ബാറ്ററി വില്‍ക്കാന്‍ ചെന്നു. എന്നാല്‍ കടക്കാരന്‍ വാങ്ങാന്‍ കൂട്ടാക്കിയില്ല. അതുവഴി ആക്രിസാധനങ്ങളുമായി വന്ന പെട്ടി ഓട്ടോറിക്ഷ കൈ കാണിച്ചു നിര്‍ത്തി. ഡ്രൈവര്‍ക്ക് ബാറ്ററി വിറ്റു. പ്രതിയുടെ മൊഴിയനുസരിച്ച് പിന്നീട് അന്വേഷണം നടത്തിയെങ്കിലും ഈ ഓട്ടോറിക്ഷ കണ്ടെത്താനായില്ല. സമാനമായ കുറ്റകൃത്യം നടത്തിയതിന് പ്രതിക്ക് കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ 2024 ല്‍ കേസ് ഉണ്ട്. തൊടുപുഴ പോലീസ് സ്റ്റേഷനില്‍ 2015 ല്‍ രജിസ്റ്റര്‍ ചെയ്ത മോഷണക്കേസിലും ഉള്‍പ്പെട്ടിരുന്നു. കൊടുമണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി വിനോദിന്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

അടുപ്പം സ്ഥാപിച്ച് വിളിച്ചുവരുത്തി ദൃശ്യങ്ങള്‍ പകര്‍ത്തി; കൊച്ചിയിലെ പ്രമുഖ ഐടി വ്യവസായിയോട് ആവശ്യപ്പെട്ടത് മുപ്പത് കോടി; അന്‍പതിനായിരം നല്‍കിയിട്ടും ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കുമെന്ന് ഭീഷണി; 20 കോടിയുടെ ചെക്ക് വാങ്ങി പുറത്തിറങ്ങിയപ്പോള്‍ പിടിയില്‍; ഹണിട്രാപ്പില്‍ പണം തട്ടാന്‍ ശ്രമിച്ച ജീവനക്കാരിയും ഭര്‍ത്താവും അറസ്റ്റില്‍ഹണിട്രാപ്പില്‍ പണം തട്ടാന്‍ ശ്രമിച്ച ജീവനക്കാരിയും ഭര്‍ത്താവും അറസ്റ്റില്‍.

theft

Related Stories
സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി വയോധികന് ഗുരുതര പരിക്കേറ്റു

Nov 8, 2025 03:58 PM

സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി വയോധികന് ഗുരുതര പരിക്കേറ്റു

സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി വയോധികന് ഗുരുതര...

Read More >>
ഹരിത കർമസേനക്ക് പ്ലാസ്റ്റിക്ക് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് ഉൾപ്പടെ പിഴ നോട്ടീസ് നൽകിയ നാരങ്ങാനം പഞ്ചായത്ത് അധികൃതരുടെ നടപടിയിൽ പ്രതിഷേധം

Nov 8, 2025 03:06 PM

ഹരിത കർമസേനക്ക് പ്ലാസ്റ്റിക്ക് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് ഉൾപ്പടെ പിഴ നോട്ടീസ് നൽകിയ നാരങ്ങാനം പഞ്ചായത്ത് അധികൃതരുടെ നടപടിയിൽ പ്രതിഷേധം

ഹരിത കർമസേനക്ക് പ്ലാസ്റ്റിക്ക് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് ഉൾപ്പടെ പിഴ നോട്ടീസ് നൽകിയ നാരങ്ങാനം പഞ്ചായത്ത്...

Read More >>
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ്; ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞ ആംബുലന്‍സ്

Nov 8, 2025 02:10 PM

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ്; ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞ ആംബുലന്‍സ്

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ്; ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞ...

Read More >>
റാന്നി മിനി സിവിൽസ്റ്റേഷനിലെ പൊട്ടിയ ഡ്രയിനേജ് പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള ജോലികൾ തുടങ്ങി

Nov 8, 2025 12:46 PM

റാന്നി മിനി സിവിൽസ്റ്റേഷനിലെ പൊട്ടിയ ഡ്രയിനേജ് പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള ജോലികൾ തുടങ്ങി

റാന്നി മിനി സിവിൽസ്റ്റേഷനിലെ പൊട്ടിയ ഡ്രയിനേജ് പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള ജോലികൾ...

Read More >>
വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിലെ പണം വെർച്വൽ തട്ടിപ്പിലൂടെ കൈക്കലാക്കാനുള്ള ശ്രമംതടഞ്ഞ ബാങ്ക് ജീവനക്കാരന് കലക്ടറുടെ അനുമോദനം

Nov 8, 2025 11:51 AM

വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിലെ പണം വെർച്വൽ തട്ടിപ്പിലൂടെ കൈക്കലാക്കാനുള്ള ശ്രമംതടഞ്ഞ ബാങ്ക് ജീവനക്കാരന് കലക്ടറുടെ അനുമോദനം

വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിലെ പണം വെർച്വൽ തട്ടിപ്പിലൂടെ കൈക്കലാക്കാനുള്ള ശ്രമംതടഞ്ഞ ബാങ്ക് ജീവനക്കാരന് കലക്ടറുടെ...

Read More >>
നവംബർ 17-ന് തുടങ്ങുന്ന തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭത്തിൽ എത്തുന്നവർക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും  ശ്രദ്ധിക്കണം ; പ്രമോദ് നാരായൺ എംഎൽഎ

Nov 8, 2025 11:25 AM

നവംബർ 17-ന് തുടങ്ങുന്ന തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭത്തിൽ എത്തുന്നവർക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണം ; പ്രമോദ് നാരായൺ എംഎൽഎ

നവംബർ 17-ന് തുടങ്ങുന്ന തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭത്തിൽ എത്തുന്നവർക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണം ; പ്രമോദ്...

Read More >>
Top Stories