കേരളത്തിൽ വോട്ടെടുപ്പ് ആരംഭിച്ചു; പോളിംഗ് ഉയരുമെന്ന പ്രതീക്ഷയിൽ രാഷ്ട്രീയപാർട്ടികൾ

കേരളത്തിൽ വോട്ടെടുപ്പ് ആരംഭിച്ചു; പോളിംഗ് ഉയരുമെന്ന പ്രതീക്ഷയിൽ  രാഷ്ട്രീയപാർട്ടികൾ
Apr 9, 2026 10:53 AM | By Editor

കേരളത്തിൽ വോട്ടെടുപ്പ് ആരംഭിച്ചു; പോളിംഗ് ഉയരുമെന്ന പ്രതീക്ഷയിൽ രാഷ്ട്രീയപാർട്ടികൾ

കേരളത്തിൽ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. രാവിലെ ആറ് മണി മുതൽ തന്നെ വോട്ടർമാർ ബൂത്തിലെത്തി തുടങ്ങിയിരുന്നു. 2.71 കോടി വോട്ടർമാർ 883 സ്ഥാനാർത്ഥികളുടെ വിധി നിർണയിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ അയ്യായിരം ബൂത്തുകൾ കൂടുതൽ ആണ്. ഒരു ബൂത്തിൽ പരമാവധി 1200 വോട്ടർമാർ മാത്രമാണ് ഉള്ളത്.

പോളിംഗ് ഉയരുമെന്ന പ്രതീക്ഷയിലാണ് പാർട്ടികൾ. പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കാൻ പ്രചാരണ പരിപാടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷനും രം​ഗത്തുണ്ടായിരുന്നു. കന്നി വോട്ടർമാരെ മധുരം നൽകിയാണ് സ്വീകരിക്കുക. വൈകീട്ട് ആറു മണിക്ക് ക്യൂവിലുളള എല്ലാവർക്കും ടോക്കൺ നൽകി വോട്ട് ചെയ്യാൻ അനുവദിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 75.75 ശതമാനം ആയിരുന്നു പോളിംഗ്.

മോക് പോളിങ്ങിനിടെ പലയിടത്തും വോട്ടർ മെഷീൻ തകരാറിലായിരുന്നു. മെഷീനിലെ പ്രശ്നം പരിഹരിച്ച ശേഷമാണ് മോക്ക് പോളിങ് ആരംഭിച്ചത്. ഉടുമ്പൻ ചോലയിൽ മൂന്ന് ബൂത്തുകളിൽ വോട്ടിങ് കേന്ദ്രങ്ങൾ പണിമുടക്കി. നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂൾ 104ാം നമ്പർ ബൂത്തിലും ശാന്തിഗ്രാം സെൻട്രൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ 117 നമ്പർ ബൂത്തിലേയും, ഇരട്ടയാർ സെൻറ് തോമസ് ഹൈസ്കൂൾ 115 നമ്പർ ബൂത്തിലെയും വോട്ടിംഗ് യന്ത്രങ്ങളാണ് പണിമുടക്കിയത്. മോക്ക് പോളിലാണ് പ്രശ്നങ്ങൾ കണ്ടെത്തിയത്. വി വി പാറ്റ് മെഷീനുകൾ മാറ്റിവെച്ച് പ്രശ്നം പരിഹരിക്കുമെന്ന് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.

kerala-election-voting-begins-in-kerala

Related Stories
തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ സ്വര്‍ണവില  വര്‍ധിച്ചു

Jul 21, 2026 01:19 PM

തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു

തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ സ്വര്‍ണവില ...

Read More >>
 സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

Jul 16, 2026 11:20 AM

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ...

Read More >>
കള്ളത്തൂക്കം പിടിക്കാൻ ഇ-ത്രാസ്; റേഷൻകടകളെല്ലാം ഡിജിറ്റലാവും

Jul 7, 2026 05:05 PM

കള്ളത്തൂക്കം പിടിക്കാൻ ഇ-ത്രാസ്; റേഷൻകടകളെല്ലാം ഡിജിറ്റലാവും

കള്ളത്തൂക്കം പിടിക്കാൻ ഇ-ത്രാസ്; റേഷൻകടകളെല്ലാം...

Read More >>
വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ; 18 ഓളം പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്ന് വിവരം, തൊഴിലാളികൾക്കായി തിരച്ചിൽ ഊർജിതം

Jul 7, 2026 02:29 PM

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ; 18 ഓളം പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്ന് വിവരം, തൊഴിലാളികൾക്കായി തിരച്ചിൽ ഊർജിതം

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ; 18 ഓളം പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്ന് വിവരം, തൊഴിലാളികൾക്കായി തിരച്ചിൽ...

Read More >>
കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Jun 29, 2026 10:48 AM

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക്...

Read More >>
പകർച്ചവ്യാധികൾ പിടിമുറുക്കുന്നു: സംസ്ഥാനത്ത് ഈ വർഷം പനി ബാധിച്ചു മരിച്ചത് 192 പേർ

Jun 24, 2026 10:37 AM

പകർച്ചവ്യാധികൾ പിടിമുറുക്കുന്നു: സംസ്ഥാനത്ത് ഈ വർഷം പനി ബാധിച്ചു മരിച്ചത് 192 പേർ

പകർച്ചവ്യാധികൾ പിടിമുറുക്കുന്നു: സംസ്ഥാനത്ത് ഈ വർഷം പനി ബാധിച്ചു മരിച്ചത് 192...

Read More >>
Top Stories