കേരളസംസ്ഥാനത്തെ നിരത്തുകളിൽ ചീറിപ്പായുന്ന ഓട്ടോറിക്ഷകൾ ഗ്രീൻ ആകും

കേരളസംസ്ഥാനത്തെ നിരത്തുകളിൽ ചീറിപ്പായുന്ന ഓട്ടോറിക്ഷകൾ ഗ്രീൻ ആകും
Jan 29, 2026 12:50 PM | By Editor

കേരളസംസ്ഥാനത്തെ നിരത്തുകളിൽ ചീറിപ്പായുന്ന ഓട്ടോറിക്ഷകൾ ഗ്രീൻ ആകും

കേരളസംസ്ഥാനത്തെ നിരത്തുകളിൽ ചീറിപ്പായുന്ന ഓട്ടോറിക്ഷകൾ ഗ്രീൻ ആകും. പരിസ്ഥിതി സൗഹൃദ ഓട്ടോകളിലേക്കുള്ള മാറ്റത്തിന് രണ്ടു പദ്ധതികളാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനോടൊപ്പം തന്നെ ഓട്ടോ സ്റ്റാൻഡുകൾ ആധുനികവൽക്കരിക്കാനും പദ്ധതിയുണ്ട്. പരിസ്ഥിതി സൗഹാർദമായ ഇന്ധനങ്ങളിൽ ഓടുന്ന ഓട്ടോറിക്ഷയിലേക്കുള്ള മാറ്റത്തിനാണ് ഇതിൽ പ്രഥമ പിന്തുണ. പുതിയതിലേക്ക് മാറാനും പഴയത് മാറ്റാനുമായി രണ്ടു തലത്തിലുള്ള സഹായം ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പെട്രോൾ-ഡീസൽ ഓട്ടോറിക്ഷകൾ പൊളിച്ച് ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നവർക്ക് 40000 രൂപയുടെ ഒറ്റത്തവണ സ്‌ക്രാപ്പേജ് ബോണസ് നൽകും. ഇതിനൊപ്പം പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നതിനായി പൊതുമേഖല ബാങ്കുകളിൽ നിന്ന് എടുത്തിട്ടുള്ള വായ്പകൾക്ക് രണ്ട് ശതമാനം പലിശ ഇളവ് നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

കേരളത്തിലുടനീളമുള്ള 5000-ത്തിൽ അധികം അനൗപചാരിക ഓട്ടോ സ്റ്റാന്റുകൾ സ്മാർട്ട് മൈക്രോ ഹബ്ബുകളാക്കി മാറ്റുന്നതും പദ്ധതിയിൽ പറയുന്നു. സോളാർ അധിഷ്ഠിത ഇലക്ട്രിക് വാഹന ചർജിങ് സംവിധാനം ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഉൾപ്പെടുന്നതാവും ഇവ. സംസ്ഥാനത്ത് വലിയ ഒരു വിഭാഗം ആളുകൾ പൊതു ഗതാഗതത്തിനായി പ്രാദേശിക തലത്തിൽ ആശ്രയിക്കുന്നത് ഓട്ടോ ആണ്. ഇത് മനസിലാക്കിയാണ് ഈ ബജറ്റിലെ പ്രഖ്യാപനം.

kerala-budget-2026-green-autorickshaw-schemes

Related Stories
തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ സ്വര്‍ണവില  വര്‍ധിച്ചു

Jul 21, 2026 01:19 PM

തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു

തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ സ്വര്‍ണവില ...

Read More >>
 സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

Jul 16, 2026 11:20 AM

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ...

Read More >>
കള്ളത്തൂക്കം പിടിക്കാൻ ഇ-ത്രാസ്; റേഷൻകടകളെല്ലാം ഡിജിറ്റലാവും

Jul 7, 2026 05:05 PM

കള്ളത്തൂക്കം പിടിക്കാൻ ഇ-ത്രാസ്; റേഷൻകടകളെല്ലാം ഡിജിറ്റലാവും

കള്ളത്തൂക്കം പിടിക്കാൻ ഇ-ത്രാസ്; റേഷൻകടകളെല്ലാം...

Read More >>
വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ; 18 ഓളം പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്ന് വിവരം, തൊഴിലാളികൾക്കായി തിരച്ചിൽ ഊർജിതം

Jul 7, 2026 02:29 PM

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ; 18 ഓളം പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്ന് വിവരം, തൊഴിലാളികൾക്കായി തിരച്ചിൽ ഊർജിതം

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ; 18 ഓളം പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്ന് വിവരം, തൊഴിലാളികൾക്കായി തിരച്ചിൽ...

Read More >>
കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Jun 29, 2026 10:48 AM

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക്...

Read More >>
പകർച്ചവ്യാധികൾ പിടിമുറുക്കുന്നു: സംസ്ഥാനത്ത് ഈ വർഷം പനി ബാധിച്ചു മരിച്ചത് 192 പേർ

Jun 24, 2026 10:37 AM

പകർച്ചവ്യാധികൾ പിടിമുറുക്കുന്നു: സംസ്ഥാനത്ത് ഈ വർഷം പനി ബാധിച്ചു മരിച്ചത് 192 പേർ

പകർച്ചവ്യാധികൾ പിടിമുറുക്കുന്നു: സംസ്ഥാനത്ത് ഈ വർഷം പനി ബാധിച്ചു മരിച്ചത് 192...

Read More >>
Top Stories