സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി വയോധികന് ഗുരുതര പരിക്കേറ്റു
പന്തളം: സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി വയോധികന് ഗുരുതര പരിക്കേറ്റു. ചെന്നിർക്കര മാത്തൂർ അഴകത്ത് അടി മുറിയിൽ ഗോപാലനാണ് (77) പരിക്കേറ്റത്. നിവേദ് എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്.
വെള്ളിയാഴ്ച വൈകുന്നേരം 5.30ന് പന്തളം സ്വകാര്യ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. പത്തനംതിട്ടയിലേക്ക് പോകാനായി ബസ് വേഗതയിൽ എടുത്തപ്പോൾ പിൻ ചക്രം വയോധികന്റെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു.
പന്തളം മാങ്കാങ്കുഴിയിലെ ബന്ധുവീട്ടിലേക്ക് പോകാനായി ഇതേ ബസിൽ സ്റ്റാൻഡിൽ എത്തിയതായിരുന്നു ഗോപാലൻ. ഇദ്ദേഹത്തെ പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്തളം പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.
private-bus-gets-on-and-off-passengers-leg-elderly-man-seriously-injured
