കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ്; ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞ ആംബുലന്‍സ്

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ്; ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞ ആംബുലന്‍സ്
Nov 8, 2025 02:10 PM | By Editor

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ്; ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞ ആംബുലന്‍സ്

പത്തനംതിട്ട ∙ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ആംബുലന്‍സുകള്‍ കട്ടപ്പുറത്തായ വാർത്തയ്‌ക്കു പിന്നാലെ ആശുപത്രിയിൽ തിരികെ കൊണ്ടുവന്നിട്ടത് ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞ ആംബുലന്‍സ്. പത്തനംതിട്ടയിൽ ആയിരുന്ന KL03AF8112 റജിസ്‌ട്രേഷൻ നമ്പർ ജീപ്പാണ് ആശുപത്രിയിൽ തിരികെ എത്തിച്ചത്. എന്നാൽ ഒക്‌ടോബർ 19 ന് ഈ വാഹനത്തിന്റെ ഫിറ്റ്‌നസ് കാലാവധി അവസാനിച്ചതാണ്.

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ KL03AF8112 റജിസ്‌ട്രേഷൻ നമ്പർ വാഹനത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന വിവരാവകാശപ്രകാരമുള്ള മറുപടി.

നിലവിൽ ഈ വാഹനത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് വിവരാവകാശപ്രകാരം നൽകിയ അപേക്ഷയിൽ ലഭിച്ച മറുപടി സ്‌ഥിരീകരിക്കുന്നു. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനം സർവീസ് നടത്തുന്നത് മോട്ടോർ വാഹന നിയമപ്രകാരം കുറ്റകരമാണെന്നിരിക്കെയാണ് ആംബുലൻസ് ജില്ലാ ആശുപത്രിയിൽ സർവീസ് നടത്താൻ എത്തിച്ചിരിക്കുന്നത്.

എംപി ഫണ്ടില്‍ നിന്ന് അനുവദിച്ചതടക്കം നാല് ആംബുലന്‍സുകളാണ് ജില്ലാ ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഐസിയു ആംബുലന്‍സ് കോട്ടയത്ത് അപകടത്തില്‍പ്പെട്ടിട്ട് മാസങ്ങളായെങ്കിലും ഇതുവരെ തകരാര്‍ പരിഹരിച്ചില്ല. മറ്റു രണ്ട് ആംബുലന്‍സുകളും തകരാറിലാണ്. ഒരു ആംബുലന്‍സിന് പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതാണ് പ്രശ്നം. ആംബുലന്‍സുകള്‍ കട്ടപ്പുറത്തായതോടെ താല്‍ക്കാലിക ഡ്രൈവര്‍മാരോട് ജോലിക്ക് വരേണ്ടെന്നും നിര്‍ദേശിച്ചു. സ്വകാര്യ ആംബുലന്‍സുകളെ സഹായിക്കാനാണ് തകരാറിലായ ആംബുലന്‍സുകള്‍ ശരിയാക്കാത്തത് എന്നാണ് ആക്ഷേപം. സര്‍ക്കാര്‍ ആംബുലന്‍സില്‍ 2500 രൂപ ഈടാക്കുമ്പോള്‍ 12,000 രൂപ വരെയാണ് സ്വകാര്യ ആംബുലന്‍സുകള്‍ ഈടാക്കുന്നത്. ഒരാളുടെ ആംബുലന്‍സിന് മാത്രം ഓട്ടം കൊടുക്കുന്നു എന്ന് കാട്ടി ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സൊസൈറ്റിയും പരാതി നല്‍കിയിട്ടുണ്ട്. ശബരിമല മണ്ഡലകാലം കൂടി ആരംഭിക്കാനിരിക്കെയാണ് ആരോഗ്യമന്ത്രി വീണ ജോർജിന്റെ മണ്ഡലത്തിൽ സ്‌ഥിതി ചെയ്യുന്ന ജില്ലാ ആശുപത്രിയിലെ ഈ ദുരവസ്‌‌ഥ.

unfit-ambulance-hospital-kozhencherry

Related Stories
സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി വയോധികന് ഗുരുതര പരിക്കേറ്റു

Nov 8, 2025 03:58 PM

സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി വയോധികന് ഗുരുതര പരിക്കേറ്റു

സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി വയോധികന് ഗുരുതര...

Read More >>
ഹരിത കർമസേനക്ക് പ്ലാസ്റ്റിക്ക് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് ഉൾപ്പടെ പിഴ നോട്ടീസ് നൽകിയ നാരങ്ങാനം പഞ്ചായത്ത് അധികൃതരുടെ നടപടിയിൽ പ്രതിഷേധം

Nov 8, 2025 03:06 PM

ഹരിത കർമസേനക്ക് പ്ലാസ്റ്റിക്ക് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് ഉൾപ്പടെ പിഴ നോട്ടീസ് നൽകിയ നാരങ്ങാനം പഞ്ചായത്ത് അധികൃതരുടെ നടപടിയിൽ പ്രതിഷേധം

ഹരിത കർമസേനക്ക് പ്ലാസ്റ്റിക്ക് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് ഉൾപ്പടെ പിഴ നോട്ടീസ് നൽകിയ നാരങ്ങാനം പഞ്ചായത്ത്...

Read More >>
റാന്നി മിനി സിവിൽസ്റ്റേഷനിലെ പൊട്ടിയ ഡ്രയിനേജ് പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള ജോലികൾ തുടങ്ങി

Nov 8, 2025 12:46 PM

റാന്നി മിനി സിവിൽസ്റ്റേഷനിലെ പൊട്ടിയ ഡ്രയിനേജ് പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള ജോലികൾ തുടങ്ങി

റാന്നി മിനി സിവിൽസ്റ്റേഷനിലെ പൊട്ടിയ ഡ്രയിനേജ് പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള ജോലികൾ...

Read More >>
വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിലെ പണം വെർച്വൽ തട്ടിപ്പിലൂടെ കൈക്കലാക്കാനുള്ള ശ്രമംതടഞ്ഞ ബാങ്ക് ജീവനക്കാരന് കലക്ടറുടെ അനുമോദനം

Nov 8, 2025 11:51 AM

വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിലെ പണം വെർച്വൽ തട്ടിപ്പിലൂടെ കൈക്കലാക്കാനുള്ള ശ്രമംതടഞ്ഞ ബാങ്ക് ജീവനക്കാരന് കലക്ടറുടെ അനുമോദനം

വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിലെ പണം വെർച്വൽ തട്ടിപ്പിലൂടെ കൈക്കലാക്കാനുള്ള ശ്രമംതടഞ്ഞ ബാങ്ക് ജീവനക്കാരന് കലക്ടറുടെ...

Read More >>
നവംബർ 17-ന് തുടങ്ങുന്ന തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭത്തിൽ എത്തുന്നവർക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും  ശ്രദ്ധിക്കണം ; പ്രമോദ് നാരായൺ എംഎൽഎ

Nov 8, 2025 11:25 AM

നവംബർ 17-ന് തുടങ്ങുന്ന തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭത്തിൽ എത്തുന്നവർക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണം ; പ്രമോദ് നാരായൺ എംഎൽഎ

നവംബർ 17-ന് തുടങ്ങുന്ന തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭത്തിൽ എത്തുന്നവർക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണം ; പ്രമോദ്...

Read More >>
തിരുവല്ല- മല്ലപ്പള്ളി റോഡിൽ കുറ്റപ്പുഴ മാടൻമുക്കിൽ നാല് ഇരുചക്രവാഹങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം

Nov 8, 2025 11:06 AM

തിരുവല്ല- മല്ലപ്പള്ളി റോഡിൽ കുറ്റപ്പുഴ മാടൻമുക്കിൽ നാല് ഇരുചക്രവാഹങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം

തിരുവല്ല- മല്ലപ്പള്ളി റോഡിൽ കുറ്റപ്പുഴ മാടൻമുക്കിൽ നാല് ഇരുചക്രവാഹങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു...

Read More >>
Top Stories