വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിലെ പണം വെർച്വൽ തട്ടിപ്പിലൂടെ കൈക്കലാക്കാനുള്ള ശ്രമംതടഞ്ഞ ബാങ്ക് ജീവനക്കാരന് കലക്ടറുടെ അനുമോദനം
തിരുവല്ല ∙ വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിലെ പണം വെർച്വൽ തട്ടിപ്പിലൂടെ കൈക്കലാക്കാനുള്ള ശ്രമം തടഞ്ഞ ബാങ്ക് ഉദ്യോഗസ്ഥനെ
ജില്ലാ കലക്ടർ എസ്.പ്രേംകൃഷ്ണൻ ബാങ്കിലെത്തി അനുമോദിച്ചു. ബാങ്ക് തിരുവല്ല ശാഖയിലെ അസിസ്റ്റന്റ് മാനേജർ വിനോദ് ചന്ദ്രനാണ്
അഭിനന്ദനപത്രം നൽകിയത്. വെർച്വൽ തട്ടിപ്പുകൾ നാട്ടിൽ സാധാരണമായിരിക്കുകയാണെന്നും ഇതിൽ നിന്ന് ഇടപാടുകാരെ
സംരക്ഷിക്കാൻ ബാങ്കുകൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നു പരിശോധിക്കണമെന്നും കലക്ടർ പറഞ്ഞു.
ഉദ്യോഗസ്ഥന്റെ നിതാന്ത ജാഗ്രതയും സമയോചിതമായ ഇടപെടലുമാണ് തട്ടിപ്പു തടയാൻ സഹായിച്ചതെന്നു കലക്ടർ അനുമോദനപത്രത്തിൽ പറഞ്ഞു.
bank-employee-prevents-virtual-fraud.
