റാന്നി മിനി സിവിൽസ്റ്റേഷനിലെ പൊട്ടിയ ഡ്രയിനേജ് പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള ജോലികൾ തുടങ്ങി
റാന്നി : മിനി സിവിൽസ്റ്റേഷനിലെ പൊട്ടിയ ഡ്രയിനേജ് പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള ജോലികൾ തുടങ്ങി. പൊട്ടിയ പൈപ്പുകൾ നീക്കി ടാങ്കിലേക്ക് പുതിയ പൈപ്പുകൾ സ്ഥാപിക്കാനായി കുഴികളെടുക്കുന്ന ജോലികളാണ് തുടങ്ങിയത്. രണ്ടുദിവസംകൊണ്ട് പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്.
ശൗചാലയങ്ങളിൽനിന്നുള്ള വെള്ളമാണ് സിവിൽസ്റ്റേഷന്റെ മുറ്റത്തുകൂടി ഒഴുകിയിരുന്നത്. ഒന്നാംബ്ലോക്ക് കെട്ടിടത്തിന്റെ ഇരുവശത്തുകൂടിയും മലിനജലം ഒഴുകിയിരുന്നു. ദുർഗന്ധം അസഹനീയമായിരുന്നു.
രണ്ടുമാസത്തിലേറെയായി ഇതായിരുന്നു സ്ഥിതി. ലീഗൽ സർവീസ് കമ്മിറ്റിയിൽ ലഭിച്ച പരാതിയെത്തുടർന്ന് ഒരുമാസത്തിനുള്ളിൽ പരിഹാരം കാണാൻ നിർദേശിച്ചിട്ടും നടപടി സ്വീകരിച്ചിരുന്നില്ല.
drainage
