സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ നഴ്‌സിങ് കോളേജുകളിൽഒന്ന് റാന്നിക്ക് അനുവദിക്കാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്
റാന്നി : സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ നഴ്‌സിങ് കോളേജുകളിൽഒന്ന് റാന്നിക്ക് അനുവദിക്കാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
നാട് കുടുംബാരോഗ്യകേന്ദ്രത്തിൽ നിർമിക്കുന്ന കിടത്തി ചികിത്സാ വിഭാഗം കെട്ടിടത്തിന്റെ നിർമാണോഘാടനവും നവീകരിച്ച കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ, വൈസ് പ്രസിഡന്റ് ഡി. ശ്രീകല, ഡിഎംഒ എൽ. അനിതകുമാരി, മെഡിക്കൽ ഓഫീസർ ദീപ്തി മോഹൻ, എം.എസ്. ശ്യാം, സി.എസ്. സുകുമാരൻ, ടി.എസ്. ശാരി, ടി.ആർ. രാജം എന്നിവർ പ്രസംഗിച്ചു.
nursing college
