സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ചു​ക​ട​ന്ന കു​ട്ടി​ക്കള്ള​ന്മാ​രെ വി​ദ​ഗ്ദ്ധ​മാ​യി വ​ല​യി​ലാ​ക്കി പ​ന്ത​ളം പൊ​ലീ​സ്

സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ചു​ക​ട​ന്ന കു​ട്ടി​ക്കള്ള​ന്മാ​രെ വി​ദ​ഗ്ദ്ധ​മാ​യി വ​ല​യി​ലാ​ക്കി പ​ന്ത​ളം പൊ​ലീ​സ്
Aug 15, 2025 01:11 PM | By Editor

സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ചു​ക​ട​ന്ന കു​ട്ടി​ക്കള്ള​ന്മാ​രെ വി​ദ​ഗ്ദ്ധ​മാ​യി വ​ല​യി​ലാ​ക്കി പ​ന്ത​ളം പൊ​ലീ​സ്

പ​ന്ത​ളം: ക​ട​യു​ടെ മു​ന്നി​ലിരു​ന്ന ഹോ​ണ്ട ഡി​യോ സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ചു​ക​ട​ന്ന കു​ട്ടി​ക്കള്ള​ന്മാ​രെ വി​ദ​ഗ്ദ്ധ​മാ​യി വ​ല​യി​ലാ​ക്കി പ​ന്ത​ളം പൊ​ലീ​സ്. പ​ന്ത​ളം മ​ങ്ങാ​രം പു​ത്ത​ലേ​ത്ത് വീ​ട്ടി​ൽ നി​ധി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്കൂ​ട്ട​റാ​ണ് ഈ​മാ​സം എ​ട്ടി​നു ഉ​ച്ച​കഴിഞ്ഞ്​ മൂ​ന്നോ​ടെ ര​ണ്ട് കൗ​മാ​ര​ക്കാ​ർ മു​ട്ടാ​റെ ക​ട​യു​ടെ മു​ൻ​വ​ശ​ത്തു​നി​ന്ന്​ ത​ന്ത്ര​പ​ര​മാ​യി കു​ട്ടി മോ​ഷ്ടാ​ക്ക​ൾ ക​ട​ത്തി​ക്കൊ​ണ്ട് പോ​കു​യാ​യി​രു​ന്നു

എ​ട്ടി​നു ത​ന്നെ നി​ധി​ൻ പ​ന്ത​ളം പൊലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. എ​സ്.​ഐ അ​നീ​ഷ് എ​ബ്ര​ഹാം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. നി​ര​വ​ധി സി.​സി.​ടി.​വി​ക​ളും ട​വ​റു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം വ്യാ​പ​ക​മാ​ക്കി​യ പൊലീ​സ്, മെ​ഴു​വേ​ലി​യി​ലു​ള്ള കൃ​ത്യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ര​ണ്ടാ​മ​ന്‍റെ വീ​ട്ടി​ൽ ഒ​ളി​ച്ചുതാ​മ​സി​ക്കു​ന്ന​തി​നി​ടെ 10ന് ​രാ​ത്രി 12ഓ​ടെ ഇ​രു​വ​രെ​യും കു​ടു​ക്കു​ക​യാ​യി​രു​ന്നു.

വാ​ഹ​ന​ത്തി​ന്റെ മു​ൻ​വ​ശ​ത്തെ ന​മ്പ​ർ​പ്ലേ​റ്റ് ഇ​ള​ക്കി​മാ​റ്റി രൂ​പ​മാ​റ്റം വ​രു​ത്തു​ക​യും, പി​ന്നി​ലെ ന​മ്പ​ർ പ്ലേ​റ്റി​ൽ നി​ന്ന്​ ഒ​ര​ക്കം മാ​യ്ച്ചുക​ള​യു​ക​യും ചെ​യ്ത​താ​യി പൊലീ​സ് ക​ണ്ടെ​ത്തി. വാ​ഹ​ന​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ൽ ക​റ​ങ്ങി​ന​ട​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ഇ​വ​ർ പൊ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി. സം​ഭ​വ​ശേ​ഷം പ​ന്ത​ളം സ്വ​ദേ​ശി​യാ​യ കു​ട്ടി വീ​ട്ടി​ൽ എ​ത്തി​യി​രു​ന്നി​ല്ല. ച​ന്ദ​ന​പ്പ​ള്ളി​യി​ലെ വെ​ള്ള​പ്പാ​റ​യി​ലെ ഒ​രു വീ​ട്ടി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ വാ​ഹ​നം പി​ന്നീ​ട് പൊ​ലീ​സ് ക​ണ്ടെ​ത്തി.

നി​യ​മ​ന​ട​പ​ടി​പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ജി​ല്ല ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫിസ​റെ വി​വ​ര​മ​റി​യി​ച്ചു. എ​സ്.​ഐ അ​നീ​ഷ് ഏ​ബ്ര​ഹാം, എ​സ്.​സി.​പി.​ഒ എ​സ്. അ​ൻ​വ​ർ​ഷ എ​ന്നി​വ​രു​ടെ അ​ന്വേ​ഷ​ണ മി​ക​വി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ജെ.​ജെ ബോ​ർ​ഡി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം കൊ​ല്ല​ത്തെ ജു​വ​നൈ​ൽ ഹോ​മി​ലേ​ക്ക് മാ​റ്റി.

minor age thieves arrested for theft vehicle

Related Stories
ചിങ്ങമാസ പൂജകൾക്കായി ശബരിമല നട  ഇന്ന് തുറക്കും

Aug 16, 2025 10:52 AM

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന്...

Read More >>
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ  സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു.

Aug 15, 2025 11:33 AM

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി ദേശീയപതാക ഉയർത്തി അഭിവാദ്യം...

Read More >>
സംസ്ഥാന സർക്കാരിന്‍റെ മികച്ച ഭിന്നശേഷി കർഷകനുള്ള അവാർഡ് മനുവിന്

Aug 14, 2025 04:12 PM

സംസ്ഥാന സർക്കാരിന്‍റെ മികച്ച ഭിന്നശേഷി കർഷകനുള്ള അവാർഡ് മനുവിന്

സംസ്ഥാന സർക്കാരിന്‍റെ മികച്ച ഭിന്നശേഷി കർഷകനുള്ള അവാർഡ് മനുവിന്...

Read More >>
തിരുവല്ലയിലെ കിഴക്കൻ മുത്തൂരിൽ തയ്യൽ മെഷീനിൽ കൈവിരൽ കുടുങ്ങിയ വീട്ടമ്മക്ക് അഗ്നിശമനസേന രക്ഷകരായി

Aug 14, 2025 03:00 PM

തിരുവല്ലയിലെ കിഴക്കൻ മുത്തൂരിൽ തയ്യൽ മെഷീനിൽ കൈവിരൽ കുടുങ്ങിയ വീട്ടമ്മക്ക് അഗ്നിശമനസേന രക്ഷകരായി

തിരുവല്ലയിലെ കിഴക്കൻ മുത്തൂരിൽ തയ്യൽ മെഷീനിൽ കൈവിരൽ കുടുങ്ങിയ വീട്ടമ്മക്ക് അഗ്നിശമനസേന...

Read More >>
 ഹരിപ്പാട് യുവാവിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Aug 14, 2025 12:19 PM

ഹരിപ്പാട് യുവാവിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഹരിപ്പാട് യുവാവിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ...

Read More >>
ചികിത്സക്കിടെ കുട്ടി മരിച്ച സംഭവം: 10 ലക്ഷം നഷ്ടപരിഹാരം നൽകാൻ ബാലാവകാശ കമീഷൻ ഉത്തരവ്

Aug 14, 2025 11:23 AM

ചികിത്സക്കിടെ കുട്ടി മരിച്ച സംഭവം: 10 ലക്ഷം നഷ്ടപരിഹാരം നൽകാൻ ബാലാവകാശ കമീഷൻ ഉത്തരവ്

ചികിത്സക്കിടെ കുട്ടി മരിച്ച സംഭവം: 10 ലക്ഷം നഷ്ടപരിഹാരം നൽകാൻ ബാലാവകാശ കമീഷൻ...

Read More >>
Top Stories