ചികിത്സക്കിടെ കുട്ടി മരിച്ച സംഭവം: 10 ലക്ഷം നഷ്ടപരിഹാരം നൽകാൻ ബാലാവകാശ കമീഷൻ ഉത്തരവ്

ചികിത്സക്കിടെ കുട്ടി മരിച്ച സംഭവം: 10 ലക്ഷം നഷ്ടപരിഹാരം നൽകാൻ ബാലാവകാശ കമീഷൻ ഉത്തരവ്
Aug 14, 2025 11:23 AM | By Editor

ചികിത്സക്കിടെ കുട്ടി മരിച്ച സംഭവം: 10 ലക്ഷം നഷ്ടപരിഹാരം നൽകാൻ ബാലാവകാശ കമീഷൻ ഉത്തരവ്

പത്തനംതിട്ട: അനസ്​തേഷ്യ നൽകിയ ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി ബാലാവകാശ കമീഷൻ. ചികിത്സ പിഴവിനെതുടർന്നാണ്​ കുട്ടിയുടെ മരണമെന്ന്​ കണ്ടെത്തിയ കമീഷൻ, റാന്നി മാർത്തോമാ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യക്ക്​ കേസെടുക്കാനും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു.

റാന്നി ഗവ. എം.ടി.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ്​ വിദ്യാർഥിയായിരുന്ന റാന്നി അയിരൂർ വെള്ളിയറ താമരശേരിൽ ആരോൺ വി. വർഗീസ് (ആറ്) 2024 ഫെബ്രുവരിയിലാണ് റാന്നി മാർത്തോമാ ആശുപത്രിയിൽ മരിച്ചത്. പിന്നാലെ ചികിത്സപിഴവുമൂലമാണ് കുട്ടി മരിച്ചതെന്ന്​ പരാതി ഉയർന്നു. ഇതിൽ അന്വേഷണം നടത്തിയശേഷമാണ് നടപടി​. ആരോൺ വി. വർഗീസിന്‍റ മാതാപിതാക്കൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം നൽകാനും ബാലാവകാശ കമീഷൻ ഉത്തരവിട്ടിട്ടുണ്ട്​.

സ്കൂളിൽ കളിക്കുന്നതിനിടെ വീണാണ്​​​ ആരോണിന് പരിക്കേറ്റത്. തുടർന്ന്​ മാർത്തോമാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടിക്ക് അനസ്തേഷ്യ നൽകിയതിന് പിന്നാ​ലെ ആരോഗ്യസ്ഥിതി മോശമാകുകയും മരണപ്പെടുകയുമായിരുന്നു. അനസ്​തേഷ്യയിലെ ​ പിഴവാണ് മരണകാരണമെന്നായിരുന്നു​ ബന്ധുക്കളുടെ പരാതി.

child-dies-of-negligence

Related Stories
ചിങ്ങമാസ പൂജകൾക്കായി ശബരിമല നട  ഇന്ന് തുറക്കും

Aug 16, 2025 10:52 AM

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന്...

Read More >>
സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ചു​ക​ട​ന്ന കു​ട്ടി​ക്കള്ള​ന്മാ​രെ വി​ദ​ഗ്ദ്ധ​മാ​യി വ​ല​യി​ലാ​ക്കി പ​ന്ത​ളം പൊ​ലീ​സ്

Aug 15, 2025 01:11 PM

സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ചു​ക​ട​ന്ന കു​ട്ടി​ക്കള്ള​ന്മാ​രെ വി​ദ​ഗ്ദ്ധ​മാ​യി വ​ല​യി​ലാ​ക്കി പ​ന്ത​ളം പൊ​ലീ​സ്

സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ചു​ക​ട​ന്ന കു​ട്ടി​ക്കള്ള​ന്മാ​രെ വി​ദ​ഗ്ദ്ധ​മാ​യി വ​ല​യി​ലാ​ക്കി പ​ന്ത​ളം...

Read More >>
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ  സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു.

Aug 15, 2025 11:33 AM

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി ദേശീയപതാക ഉയർത്തി അഭിവാദ്യം...

Read More >>
സംസ്ഥാന സർക്കാരിന്‍റെ മികച്ച ഭിന്നശേഷി കർഷകനുള്ള അവാർഡ് മനുവിന്

Aug 14, 2025 04:12 PM

സംസ്ഥാന സർക്കാരിന്‍റെ മികച്ച ഭിന്നശേഷി കർഷകനുള്ള അവാർഡ് മനുവിന്

സംസ്ഥാന സർക്കാരിന്‍റെ മികച്ച ഭിന്നശേഷി കർഷകനുള്ള അവാർഡ് മനുവിന്...

Read More >>
തിരുവല്ലയിലെ കിഴക്കൻ മുത്തൂരിൽ തയ്യൽ മെഷീനിൽ കൈവിരൽ കുടുങ്ങിയ വീട്ടമ്മക്ക് അഗ്നിശമനസേന രക്ഷകരായി

Aug 14, 2025 03:00 PM

തിരുവല്ലയിലെ കിഴക്കൻ മുത്തൂരിൽ തയ്യൽ മെഷീനിൽ കൈവിരൽ കുടുങ്ങിയ വീട്ടമ്മക്ക് അഗ്നിശമനസേന രക്ഷകരായി

തിരുവല്ലയിലെ കിഴക്കൻ മുത്തൂരിൽ തയ്യൽ മെഷീനിൽ കൈവിരൽ കുടുങ്ങിയ വീട്ടമ്മക്ക് അഗ്നിശമനസേന...

Read More >>
 ഹരിപ്പാട് യുവാവിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Aug 14, 2025 12:19 PM

ഹരിപ്പാട് യുവാവിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഹരിപ്പാട് യുവാവിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ...

Read More >>
Top Stories