ശബരിമല റോഡുകൾക്ക് പ്രത്യേക പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
റാന്നി : ശബരിമല റോഡുകൾക്ക് പ്രത്യേക പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വലിയകാവ് റിസർവ് റോഡിന്റെ നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്താകെ 30,000 കിലോമീറ്റർ പൊതുമരാമത്ത് റോഡുകളിൽ 60 ശതമാനവും ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തി. 13,402 കോടി 64 ലക്ഷം രൂപ ബിഎംബിസിക്കായി മാത്രം ചെലവഴിച്ചു. താമസിയാതെ എല്ലാ പൊതുമരാമത്ത് വകുപ്പ് റോഡുകളും ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തിയ ഇന്ത്യയിലെ ആദ്യസംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു. വലിയകാവ് റിസർവ് റോഡിന്റെ നിർമാണോദ്ഘാടനത്തിന്റെ ഭാഗമായി നടത്തിയ സമ്മേളനം പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു .
അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി, ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്‌സ്, എം.കെ. ആൻഡ്രൂസ്, ജേക്കബ് സ്റ്റീഫൻ, എം.എസ്. സുജ, സതീഷ് വലിയകാവ്, ജലജകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.
sabarimala road