കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ള ആനുകൂല്യങ്ങളെക്കുറിച്ചുള്ള സെമിനാർ പന്തളം വൈഎംസിയിൽ വച്ച് നടത്തപ്പെട്ടു
പന്തളം:ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ യുവജനവിഭാഗമായ വൈ പി ഇ പന്തളം സെന്ററും നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ അറിയാം അറിയിക്കാം എന്നുള്ള ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ചുള്ള സെമിനാർ പന്തളം വൈഎംസിയിൽ വച്ച് നടത്തപ്പെട്ടു. എൻ സി എം ജെ സംസ്ഥാന സമിതി അംഗവും പത്തനംതിട്ട ജില്ലാ പ്രസിഡണ്ടുമായ ഫാദർ ബെന്യാമിൻ ശങ്കരത്തിൽ സെമിനാറുകൾക്ക് നേതൃത്വം നൽകി.
ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന പ്രതിസന്ധികളെ പറ്റിയും ഗവൺമെന്റ്കളിൽ നിന്നും കൃത്യമായ കരുതൽ ലഭിക്കാത്തതിന്റെ ആശങ്കയെ പറ്റിയും നേതൃത്വത്തിലുള്ളവർ സംസാരിക്കുകയുണ്ടായി. അതോടൊപ്പം നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസിന്റെ അറിയാം അറിയിക്കാം എന്ന പദ്ധതിയുടെ ഭാഗമായി ഫാദർ ബെന്യാമിൻ ശങ്കരത്തിൽ കേന്ദ്ര-സംസ്ഥാന ഗവൺമെന്റ്കളിൽ നിന്നും ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെ പറ്റിയും സ്കോളർഷിപ്പിനെ കുറിച്ചും സെമിനാർ നടത്തുകയും ചെയ്യപ്പെട്ടു. ക്രൈസ്തവ സമൂഹം നേരിടുന്ന പ്രതിസന്ധികളെയും ഉത്തരവാദിത്തപ്പെട്ടവർ അത് ശ്രദ്ധിക്കാതിരിക്കുന്നതിനെക്കുറിച്ചും ഉള്ള ആശങ്കയും തുടർന്നുള്ള മീറ്റിംഗിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. സംസ്ഥാന ഗവൺമെന്റിൽ ക്രൈസ്തവ ന്യൂനപക്ഷത്തെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്ന ജസ്റ്റിസ് ബെഞ്ചമിൻ കോശി റിപ്പോർട്ട് നാളിന്നുവരെയും പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കാത്തത് പ്രതിഷേധാർഹം ആണെന്നും അതുപോലെ കേന്ദ്ര ഗവൺമെന്റ് ന്യൂനപക്ഷ ബോർഡിൽ ക്രൈസ്തവ ന്യൂനപക്ഷത്തിൽ നിന്നുള്ള അംഗത്വമില്ലാത്തതും ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന അവഗണനയും ബോധ്യപ്പെടുന്ന കാര്യമാണ് എന്നും യോഗം വിലയിരുത്തി. ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ കൃത്യമായി ലഭിക്കേണ്ടതിനും അത് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതിന് കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളും കമ്മീഷനുകളും ശ്രദ്ധ കൊടുക്കണം എന്നും യോഗത്തിൽ ആവശ്യപ്പെടുകയുണ്ടായി.
ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഫീൽഡ് സെക്രട്ടറിയും പന്തളം സെന്റർ ശുശ്രൂഷകനുമായ പാസ്റ്റർ വൈ മോനി സെമിനാർ ഉദ്ഘാടനം ചെയ്തു. വൈ പി ഇ പന്തളം സെന്റർ പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ആന്റണി മെയിൻ അധ്യക്ഷത വഹിച്ചു, എൻ സി എം ജെ പത്തനംതിട്ട ജില്ലാ കോഡിനേറ്റർ റവ. ഡോ. ആർ ആർ തോമസ് വട്ടപ്പറമ്പിൽ സ്വാഗത പ്രസംഗം നടത്തി, തുടർന്ന് പാസ്റ്റർ ബെന്നി ശമുവേൽ, പാസ്റ്റർ വിജു അമ്പലക്കടവ്, പാസ്റ്റർ ജിജോ എബ്രഹാം, ഫാദർ മാത്തുക്കുട്ടി, ബിനു ബേബി, വൈ പി ഇ സെന്റർ സെക്രട്ടറി സജു രാജു, ലിജോ രാജൻ, ലിജു ലാലൻ ജോസഫ്, ക്രിസ്റ്റോ ഷിബു തുടങ്ങിയവർ പ്രസംഗിച്ചു.
pandalam