പത്തനംതിട്ട: പത്തനംതിട്ടയില്‍ വൃദ്ധനെ വീട്ടില്‍ കാലില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട ആങ്ങമൂഴിയിലാണ് സംഭവം. ആങ്ങമൂഴി സ്വദേശി സോമനെയാണ് വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. ഡിവൈഎഫ്‌ഐ നേതൃത്വം എത്തി വൃദ്ധനെ ആശുപത്രിയിലേക്ക് മാറ്റി.
ബന്ധുവായ യൂത്ത് കോണ്‍ഗ്രസ് നേതാവ് സോമനില്‍ നിന്ന് സ്വത്ത് എഴുതി വാങ്ങി ഉപേക്ഷിച്ചതായി ഡിവൈഎഫ്‌ഐ പരാതി ഉയര്‍ത്തി. യൂത്ത് കോണ്‍ഗ്രസ് കോന്നി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സുമേഷ് ആങ്ങമൂഴിക്കെതിരെയാണ് പൊലീസില്‍ ഡിവൈഎഫ്‌ഐ പരാതി നല്‍കിയത്. സോമനില്‍ നിന്ന് സുമേഷ് സ്വത്ത് തട്ടിയെടുത്തതായാണ് ഡിവൈഎഫ്‌ഐയുടെ പരാതി. ആരോപണം നിഷേധിച്ച് സുമേഷ് ആങ്ങമൂഴി രംഗത്തെത്തി.
രണ്ടുവര്‍ഷം മുമ്പ് സോമന്‍ സ്വമേധയാ സ്വത്ത് തനിക്ക് എഴുതി നൽകുകയായിരുന്നുവെന്ന് സുമേഷ് പറഞ്ഞു. എല്ലാമാസവും ചെലവിനുള്ള പണം ഇപ്പോഴും കൊടുക്കുന്നുണ്ട്. ആശുപത്രിയില്‍ പോകാന്‍ സോമന്‍ തയ്യാറല്ലായിരുന്നു. സ്വത്ത് തിരികെ എഴുതി കൊടുക്കാന്‍ താന്‍ തയ്യാറാണെന്നും സുമേഷ് വ്യക്തമാക്കി.
Pathanamthitta