പത്തനംതിട്ട: മുൻ മുഖ്യമന്ത്രിയും, മുതിർന്ന കോൺഗ്രസ് നേതാവും ആയിരുന്ന ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തി കേരള എൻ.ജി.ഒ അസോസിയേഷൻ. എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു.
അടൂർ ഫോർത്തൂസ് നാത്തൂസ് ഓൾഡേജ് ഹോമിൽ വെച്ച് അന്നദാനം, വീൽചെയർ വിതരണം എന്നിവ നടത്തി. തുടർന്ന് നടന്ന ഉമ്മൻചാണ്ടി അനുസ്മരണം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.എസ്. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിഅംഗം ബിജുസാമുവൽ അധ്യക്ഷത വഹിച്ചു.
മദർ സുപ്പീരിയർ സിസ്റ്റർ വിമല, സിസ്റ്റർ ഡെയ്സി, സംസ്ഥാന കമ്മിറ്റിഅംഗംബി.പ്രശാന്ത് കുമാർ,ജില്ലാ വൈസ് പ്രസിഡന്റ് എസ്. കെ. സുനിൽകുമാർ, വിനോദ് മിത്ര പുരം, അനിൽകുമാർ, ദർശൻ ഡി. കുമാർ, സന്തോഷ് നെല്ലിക്കുന്നിൽ, ആർ.പ്രസാദ്, സുനിൽ വി. കൃഷ്ണൻ,അനു ഭാസ്കർ, സി.എസ്.അരുൺ, ഫസൽമുഹമ്മദ് ഹനീഫ എന്നിവർ സംസാരിച്ചു.
ngo association