കാലവർഷക്കെടുതിയിൽ വ്യാപകനാശം; ഏഴുമരണം; 13 മത്സ്യത്തൊഴിലാളികളെ കാണാതായി

കാലവർഷക്കെടുതിയിൽ വ്യാപകനാശം; ഏഴുമരണം; 13 മത്സ്യത്തൊഴിലാളികളെ കാണാതായി
May 31, 2025 10:27 AM | By Editor

 

പത്തനംതിട്ട : സംസ്ഥാനത്ത് കാലവർഷത്തിൽ വ്യാപകനാശം. ഏഴുപേർ മരിച്ചു.  വിഴിഞ്ഞത്തുനിന്നു പോയ മത്സ്യത്തൊഴിലാളികളുടെ വള്ളം തിരയിൽപ്പെട്ട് പുല്ലുവിള പഴയതുറ പുരയിടം സ്വദേശി പി. ആന്റണി(53) മരിച്ചു. നാലുവള്ളങ്ങളിലെ 13 പേരെ കാണാതായി.


തൊഴിലുറപ്പ് തൊഴിലാളിയായ എറണാകുളം മണ്ണത്തൂർ കരവട്ടെ അമ്മംകുളത്തിൽ അന്നക്കുട്ടി (85) ദേഹത്ത് മരംവീണ് മരിച്ചു. മുനമ്പത്ത് ബോട്ടിന്റെ പ്രൊപ്പല്ലർ വൃത്തിയാക്കാൻ കായലിലിറങ്ങിയ ബംഗാൾ സ്വദേശിയായ രാമകൃഷ്ണ വിശ്വാസ് (38) മുങ്ങിമരിച്ചു. കെട്ടിടത്തിനു മുകളിൽനിന്ന് കാറ്റിൽ സിമന്റ് ഇഷ്ടിക വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വടക്കേക്കര കൊട്ടുവള്ളിക്കാട് സത്താർ ഐലൻഡ്‌ കൈതത്തറ ശ്യാംമോന്റെ ഭാര്യ ആര്യ (34) മരിച്ചു.


കോട്ടയത്ത് പാടശേഖരത്തിൽ മീൻപിടിക്കാൻ പോയ കൊല്ലാട് പാറത്താഴെ പി.ജെ. ജോബിൻ (36), പോളച്ചിറയിൽ അരുൺ സാം (37) എന്നിവർ വള്ളംമറിഞ്ഞ് മുങ്ങിമരിച്ചു.


കാസർകോട് മഞ്ചേശ്വരത്തിനടുത്ത് മധുവാഹിനി പുഴയുടെ കൈവഴിയായ പട്‌ല തോട്ടിൽവീണ് പാലക്കുന്ന് കരിപ്പൊടിയിലെ സാദിഖ് (39) മരിച്ചു.


പൊയിനാച്ചിക്കടുത്ത് ചട്ടഞ്ചാലിനും തെക്കിലിനും ഇടയിൽ ദേശീയപാതയുടെ ഒരുഭാഗം ഒലിച്ചുപോയി. മണിക്കൂറുകൾക്കകം കരാർ കമ്പനി റോഡ് പഴയപടിയാക്കി.


മഴയുടെ തീവ്രത കുറയും


: മഴയുടെ തീവ്രത ശനിയാഴ്ചമുതൽ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ച എല്ലാ ജില്ലകളിലും മഞ്ഞ മുന്നറിയിപ്പുമാത്രമേ ഉള്ളൂ.

RAIN PATHANMTHITTA

Related Stories
ഏഴംകുളം- കൈപ്പട്ടൂർ റോഡിലേക്ക് പുതുമല വളവിൽ കല്ലും മണ്ണും അടർന്നുവീണനിലയിൽ

Aug 6, 2025 04:21 PM

ഏഴംകുളം- കൈപ്പട്ടൂർ റോഡിലേക്ക് പുതുമല വളവിൽ കല്ലും മണ്ണും അടർന്നുവീണനിലയിൽ

ഏഴംകുളം- കൈപ്പട്ടൂർ റോഡിലേക്ക് പുതുമല വളവിൽ കല്ലും മണ്ണും അടർന്നുവീണനിലയിൽ...

Read More >>
പുലിയുടെ സാന്നിധ്യം; ജനങ്ങൾ ഭീതിയിൽ

Aug 6, 2025 12:28 PM

പുലിയുടെ സാന്നിധ്യം; ജനങ്ങൾ ഭീതിയിൽ

പുലിയുടെ സാന്നിധ്യം; ജനങ്ങൾ...

Read More >>
 അധ്യാപികയുടെ ഭർത്താവിൻറെ ആത്മഹത്യ; പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യില്ല, നിർദേശം തള്ളി സ്കൂൾ മാനേജ്മെൻറ്

Aug 6, 2025 10:53 AM

അധ്യാപികയുടെ ഭർത്താവിൻറെ ആത്മഹത്യ; പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യില്ല, നിർദേശം തള്ളി സ്കൂൾ മാനേജ്മെൻറ്

അധ്യാപികയുടെ ഭർത്താവിൻറെ ആത്മഹത്യ; പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യില്ല, നിർദേശം തള്ളി സ്കൂൾ...

Read More >>
പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ വാർധക്യപെൻഷൻ അക്കൗണ്ട്​ മാറി നൽകിയത് നാലുവർഷം

Aug 5, 2025 03:15 PM

പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ വാർധക്യപെൻഷൻ അക്കൗണ്ട്​ മാറി നൽകിയത് നാലുവർഷം

പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ വാർധക്യപെൻഷൻ അക്കൗണ്ട്​ മാറി നൽകിയത്...

Read More >>
അദ്ധ്യാപക ഒഴിവ്

Aug 5, 2025 12:32 PM

അദ്ധ്യാപക ഒഴിവ്

അദ്ധ്യാപക ഒഴിവ്...

Read More >>
നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു; സംസ്കാരം ഇന്ന് വൈകിട്ട്

Aug 5, 2025 11:09 AM

നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു; സംസ്കാരം ഇന്ന് വൈകിട്ട്

നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു; സംസ്കാരം ഇന്ന്...

Read More >>
Top Stories