പരിചയം ഭാവിച്ച് അടുപ്പത്തിലായ യുവതിയെ ബ*ലാ*ത്സം*ഗം ചെയ്ത് നഗ്ന ഫോട്ടോകൾ പകർത്തി പ്രചരിപ്പിച്ചയാൾ പിടിയിൽ
മല്ലപ്പള്ളി : പരിചയം ഭാവിച്ച് അടുപ്പത്തിലായ യുവതിയെ ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ച ശേഷം നഗ്ന ഫോട്ടോകൾ പകർത്തി
യുവതിയുടെ സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തയാളെ കീഴ് വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി സമരമുക്ക് എന്ന
സ്ഥലത്ത് കളപ്പാമന്നത്ത് വീട്ടിൽ കെ. ആർ.രതീഷ് (43) ആണ് പിടിയിലായത്. യുവതിയുടെ പരാതിയിൽ കേസെടുത്ത
കീഴ് വായ്പൂര് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇൻസ്പെക്ടർ അജീബ്, എസ്.ഐ അനീഷ്, എ എസ് ഐ ജോയിസ്,
സിപിഒമാരായ സന്തോഷ്, നെവിൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ
ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
man-arrested-for-raping-young-woman-taking-nude-photos-and-circulating



