ശബരിമല യുവതീപ്രവേശം: ‘3 ദിവസം സ്ത്രീകൾ തൊട്ടുകൂടാത്തവർ ആകരുത്’ ജസ്റ്റിസ് ബി.വി. നാഗരത്ന

ശബരിമല യുവതീപ്രവേശം: ‘3 ദിവസം സ്ത്രീകൾ തൊട്ടുകൂടാത്തവർ ആകരുത്’ ജസ്റ്റിസ് ബി.വി. നാഗരത്ന
Apr 8, 2026 10:43 AM | By Editor

ശബരിമല യുവതീപ്രവേശം: ‘3 ദിവസം സ്ത്രീകൾ തൊട്ടുകൂടാത്തവർ ആകരുത്’ ജസ്റ്റിസ് ബി.വി. നാഗരത്ന

ന്യൂഡൽഹി ∙ മാസത്തിൽ 3 ദിവസം സ്ത്രീകളെ ‘തൊട്ടുകൂടാത്തവരായി’ കാണാൻ പാടില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന; ശബരിമലയിലെ കാര്യം 4 ദിവസത്തേക്കുള്ളതല്ലെന്നും പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകൾക്കാണു വിലക്കെന്നും കേന്ദ്ര സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത. ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച വിധിയിൽ പുനഃപരിശോധന തേടിയുള്ള ഹർജികളിൽ കേന്ദ്ര സർക്കാർ വാദം ഉന്നയിക്കുന്നതിനിടെയാണു ക്ഷേത്രത്തിൽ സ്ത്രീകൾക്കുള്ള വിലക്കിനെക്കുറിച്ചു ജസ്റ്റിസ് നാഗരത്നയുടെ പരാമർശം. എന്നാൽ, ശബരിമലയിലെ സവിശേഷമായ ആചാരരീതി ബഹുമാനിക്കപ്പെടേണ്ടതാണെന്നു തുഷാർ മേത്ത പറ‍ഞ്ഞു.

യുവതികളെ വിലക്കുന്നത് ഒരുതരത്തിൽ തൊട്ടുകൂടായ്മയാണെന്നു 2018 ലെ വിധിയിൽ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് രേഖപ്പെടുത്തിയിരുന്നു. ഇതിനോട് കടുത്ത വിയോജിപ്പുണ്ടെന്ന് ഇന്നലെ വാദത്തിനിടെ തുഷാർ മേത്ത പറഞ്ഞപ്പോഴാണ് ജസ്റ്റിസ് നാഗരത്ന ഇടപെട്ടത്. ആർത്തവത്തിന്റെ ആദ്യ 3 ദിവസം തൊട്ടുകൂടായ്മയും അതവസാനിക്കുന്ന നാലാം ദിവസം ആകാമെന്ന നിലപാടും പറ്റില്ലെന്നു ജസ്റ്റിസ് നാഗരത്ന പറഞ്ഞു. ആർത്തവ വിഷയത്തെക്കുറിച്ചല്ല തന്റെ വാദമെന്നു തുഷാർ മേത്ത പറഞ്ഞെങ്കിലും 3 ദിവസം തൊട്ടുകൂടായ്മയും നാലാംദിവസം ഇതൊഴിവാക്കുന്നതും പറ്റില്ലെന്ന് ജസ്റ്റിസ് ആവർത്തിച്ചു. തുടർന്നാണ് ശബരിമലയിലെ കാര്യം തുഷാർ മേത്ത സൂചിപ്പിച്ചത്. സ്ത്രീയാണെന്നതോ ആർത്തവമോ പരിഗണിച്ചല്ല ശബരിമലയിലെ യുവതീപ്രവേശ വിലക്കെന്നും നിശ്ചിത പ്രായപരിധിക്കാർക്കാണ് വിലക്കെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ എല്ലാ അയ്യപ്പ ക്ഷേത്രങ്ങളിലും സ്ത്രീകൾക്ക് പ്രവേശിക്കാം. സവിശേഷ ആചാരമുള്ള ക്ഷേത്രമാണ് ശബരിമല. മതവിഭാഗങ്ങളുടെ ആചാരങ്ങൾ ബഹുമാനിക്കപ്പെടണം.

ശബരിമല യുവതീപ്രവേശ കേസിന്റെ പുനഃപരിശോധനാ ഹർജികളുടെ പശ്ചാത്തലത്തിലാണ് കേസ് പരിഗണിക്കുന്നതെങ്കിലും അതിന്റെ വസ്തുതകളിലേക്കു കടക്കില്ലെന്ന് ഇന്നലെയും ഭരണഘടനാ ബെഞ്ച് ആവർത്തിച്ചു. ശബരിമലയിലേതടക്കം വിഷയങ്ങൾ ഉയർന്നുവരുമെങ്കിലും വിവിധ മതവിഭാഗങ്ങളിലെ ആചാരവും സ്ത്രീയും അവരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടുയർന്ന 7 ഭരണഘടനാപരമായ ചോദ്യങ്ങളാണ് ബെഞ്ച് പരിഗണിക്കുക.

women-should-not-be-considered-untouchable-sabarimala-women-s-entry-justice-bv-nagaratna-supreme-court

Related Stories
ലോക്സഭയിൽ വനിതാ സംവരണ ബില്ലിനെതിരെ പ്രതിപക്ഷ പ്രതിഷേധം.

Apr 16, 2026 12:27 PM

ലോക്സഭയിൽ വനിതാ സംവരണ ബില്ലിനെതിരെ പ്രതിപക്ഷ പ്രതിഷേധം.

ലോക്സഭയിൽ വനിതാ സംവരണ ബില്ലിനെതിരെ പ്രതിപക്ഷ...

Read More >>
ഗാർഹിക-വാണിജ്യ എൽപിജി സിലിണ്ടറുകളുടെ തിരിമറി; കേരളത്തിലുടനീളം വ്യാപക പരിശോധന

Apr 13, 2026 12:36 PM

ഗാർഹിക-വാണിജ്യ എൽപിജി സിലിണ്ടറുകളുടെ തിരിമറി; കേരളത്തിലുടനീളം വ്യാപക പരിശോധന

ഗാർഹിക-വാണിജ്യ എൽപിജി സിലിണ്ടറുകളുടെ തിരിമറി; കേരളത്തിലുടനീളം വ്യാപക...

Read More >>
ക്ഷാമത്തിനിടെ വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി കമ്പനികൾ

Apr 1, 2026 10:31 AM

ക്ഷാമത്തിനിടെ വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി കമ്പനികൾ

ക്ഷാമത്തിനിടെ വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി...

Read More >>
165 വർഷത്തെ പാരമ്പര്യം തിരുത്തി അമേരിക്ക ;ഡോളറിൽ ഇനി ട്രംപിന്റെ കൈയൊപ്പ്

Mar 27, 2026 02:39 PM

165 വർഷത്തെ പാരമ്പര്യം തിരുത്തി അമേരിക്ക ;ഡോളറിൽ ഇനി ട്രംപിന്റെ കൈയൊപ്പ്

165 വർഷത്തെ പാരമ്പര്യം തിരുത്തി അമേരിക്ക ;ഡോളറിൽ ഇനി ട്രംപിന്റെ...

Read More >>
രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം

Mar 27, 2026 12:08 PM

രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം

രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി...

Read More >>
ക്രൂഡ് ഓയിൽ പ്രതിസന്ധിയെത്തുടർന്ന് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കൂട്ടി നയാര കമ്പനി

Mar 26, 2026 03:17 PM

ക്രൂഡ് ഓയിൽ പ്രതിസന്ധിയെത്തുടർന്ന് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കൂട്ടി നയാര കമ്പനി

ക്രൂഡ് ഓയിൽ പ്രതിസന്ധിയെത്തുടർന്ന് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കൂട്ടി നയാര...

Read More >>
Top Stories