കളക്ട്രേറ്റിന് സമീപം ഇലക്ട്രിക് പോസ്റ്റില്‍ തീപിടുത്തം :ഫയര്‍ ഫോഴ്സ് തീ അണച്ചു.
പത്തനംതിട്ട :പത്തനംതിട്ട കളക്ട്രേറ്റിന് സമീപം ഇലക്ട്രിക് പോസ്റ്റില്‍ തീ പടര്‍ന്നുപിടിച്ചു.അപകടം നടന്നയുടന്‍ തന്നെ പത്തനംതിട്ട ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി.കേബിളിലൂടെ കടന്നുപോയ ലൈന്‍ കമ്പിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമായതെന്ന് ഫയര്‍ ഫോഴ്സ് അറിയിച്ചു.കൂടുതല്‍ കേബിളുകളിലേക്ക് തീ പടരാതിരുന്നതും വലിയ അപകടം ഒഴിവാകുന്നതിന് കാരണമായി.
Fire broke out on an electric pole near the Collectorate; Fire Force extinguished the flames




