ഫേക്ക് കോളുകൾ മുതൽ അക്കൗണ്ട് ഹാക്കിങ് വരെ നേരിടാൻ വാട്സാപ്പിന്റെ പുതിയ 5 സുരക്ഷാ കവചങ്ങൾ

ഫേക്ക് കോളുകൾ മുതൽ അക്കൗണ്ട് ഹാക്കിങ് വരെ നേരിടാൻ വാട്സാപ്പിന്റെ പുതിയ 5 സുരക്ഷാ കവചങ്ങൾ
May 30, 2026 03:11 PM | By Editor

ഫേക്ക് കോളുകൾ മുതൽ അക്കൗണ്ട് ഹാക്കിങ് വരെ നേരിടാൻ വാട്സാപ്പിന്റെ പുതിയ 5 സുരക്ഷാ കവചങ്ങൾ

ഫേക്ക് കോളുകൾ മുതൽ അക്കൗണ്ട് ഹാക്കിങ് വരെ നേരിടാൻ വാട്സാപ്പിന്റെ പുതിയ 5 സുരക്ഷാ കവചങ്ങൾ

ഓൺലൈൻ തട്ടിപ്പുകളും ഡിജിറ്റൽ കെണികളും കൂടി വരുന്ന സാഹചര്യത്തിൽ നിങ്ങളുടെ ചാറ്റുകൾ സുരക്ഷിതമാക്കാൻ വാട്സാപ്പ് ഇതാ പുതിയ അഞ്ചു സേഫ്റ്റി ടൂളുകൾ അവതരിപ്പിച്ചിരിക്കുകയാണ് .അജ്ഞാത കോളുകൾ മുതൽ സംശയകരമായ ഡിവൈസ് ലിങ്കിങ് വരെ തടയാൻ ഇതു വഴി ഉപയോക്താവിന് കഴിയും . എന്താണ് ആ അഞ്ചു ടൂളുകൾ എന്ന് നോക്കിയാലോ.

1.അജ്ഞാത കോളുകൾ സൈലന്റ് ചെയ്യുക

ഈ ടൂൾ ആക്ടിവ് അകുമ്പോൾ നിങ്ങൾക്ക് പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള കോളുകൾ വാട്സാപ്പിൽ റിംഗ് ചെയ്യില്ല. പകരം അവ കോൾസ് ടാബിൽ നോട്ടിഫിക്കേഷനായി കാണിക്കും. അനാവശ്യമായിയുള്ള സ്കാം കോളുകളും കുറയും, പിന്നീട് ആരാണ് വിളിച്ചതയെന്ന് എപ്പോൾ വേണമെങ്കിലും പരിശോധിക്കാം.

2. സന്ദർഭ കാർഡുകൾ

പരിചയമില്ലാത്ത നമ്പറുകളിൽ നിന്ന് പെട്ടന് ഒരു മെസേജ് വരുമ്പോൾ, ആ നമ്പർ നിങ്ങളുടെ കോൺടാക്റ്റിൽ ഉണ്ടോ, നിങ്ങൾ രണ്ടുപേരും പൊതുവായിട്ട് മറ്റു ഗ്രൂപ്പുകളിൽ ഉണ്ടോ, നമ്പർ മറ്റൊരു രാജ്യത്തേതാണോ, അക്കൗണ്ട് പുതിയതായി തുടങ്ങിയതാണോ എന്നിങ്ങനെയുള്ള വിവരങ്ങൾ അറിയാൻ കഴിയുന്നു. ഇതിലുടെ ആ മെസേജിന് മറുപടി കൊടുക്കണോ, ബ്ലോക്ക് ചെയ്യണോ, റിപ്പോർട്ട് ചെയ്യണോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാൻ കഴിയും.

3. സ്ക്രീൻ ഷെയർ മുന്നറിയിപ്പ്

വീഡിയോ കോൾ ചെയ്യുന്ന സാഹചര്യത്തിൽ തട്ടിപ്പുകാർ നിങ്ങളുടെ സ്ക്രീൻ ഷെയർ ചെയ്യാൻ പലപ്പോഴും പറയാറുണ്ട്. ഇതുവഴി ഓ ടി പി , ബാങ്ക് വിവരങ്ങൾ, സ്വകാര്യ വിവരങ്ങൾ എന്നിവ മോഷ്ടിക്കുന്നത് സാധാരണമാണ്. എന്നാൽ ഇനി അറിയാത്ത ഒരാളുമായി നിങ്ങൾ സ്ക്രീൻ ഷെയർ ചെയ്യാൻ ശ്രമിച്ചാൽ വാട്സാപ്പ് ഉടനടി മുന്നറിയിപ്പ് നൽകും.എന്തെങ്കിലും വെളിപ്പെടുത്തുന്നതിന് മുമ്പ് രണ്ടുവട്ടം ചിന്തിക്കാനുള്ള ഒരു സൂചന ലഭിക്കും .

4. ഡിവൈസ് ലിങ്കിങ് അലേർട്ട്

ഇനി ആരെങ്കിലും നിങ്ങളുടെ വാട്സാപ്പ് അക്കൗണ്ട് അവരുടെ ഡിവൈസിലേക്ക് ലിങ്ക് ചെയ്യാൻ ശ്രമിച്ചാൽ വാട്സാപ്പ് നിങ്ങൾക്ക് ഉടൻ അലേർട്ട് അയയ്ക്കും, ഇതിലുടെ നിങ്ങൾക്ക് നിങ്ങളുടെ ആകൗണ്ടിന്റെ സു​രക്ഷിത്വം ഉറപ്പാക്കാൻ പറ്റുന്നു.

5.ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ

ഉപയോക്താക്കളുടെ സുരക്ഷ കൂട്ടുന്നതാണ് ഈ ടൂളി​ന്റെ പ്രത്യേകത. ഇത് ഓണാക്കിയാൽ, അക്കൗണ്ട് റീസെറ്റ് ചെയ്യുമ്പോഴോ വെരിഫൈ ചെയ്യുമ്പോഴോ വാട്സാപ്പ് പിൻ നമ്പർ ചോദിക്കും. അതുകൊണ്ട് ആർക്കെങ്കിലും നിങ്ങളുടെ വെരിഫിക്കേഷൻ കോഡ് കിട്ടിയാൽ പോലും അവർക്ക് അക്കൗണ്ടിലേക്ക് കയറാൻ കഴിയില്ല. ഹാക്കർമാരെയും തട്ടിപ്പുകാരെയും തടയാനുള്ള ഏറ്റവും മികച്ച വഴികളിൽ ഒന്നാണിതെന്ന് സുരക്ഷാ വിദഗ്ധർ പറയുന്നു.

whatsapps-5-new-security-features-to-combat-everything-from-fake-calls-to-account-hacking

Related Stories
യുകെയിൽ ടൗൺ കൗൺസിലറായി കോന്നി സ്വദേശിയായ മലയാളി യുവാവ് ആശിഷ് ജോസഫ് മാത്യു

Aug 14, 2026 10:58 AM

യുകെയിൽ ടൗൺ കൗൺസിലറായി കോന്നി സ്വദേശിയായ മലയാളി യുവാവ് ആശിഷ് ജോസഫ് മാത്യു

യുകെയിൽ ടൗൺ കൗൺസിലറായി കോന്നി സ്വദേശിയായ മലയാളി യുവാവ് ആശിഷ് ജോസഫ്...

Read More >>
മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിൽ

Aug 4, 2026 11:41 AM

മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിൽ

മുഖ്യമന്ത്രി ഇന്ന്...

Read More >>
കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാനായി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് സിറിയക് ജോസഫ് ചുമതലയേറ്റു

Jul 28, 2026 02:45 PM

കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാനായി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് സിറിയക് ജോസഫ് ചുമതലയേറ്റു

കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാനായി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് സിറിയക് ജോസഫ്...

Read More >>
കോച്ചിംഗ് സെന്ററുകളുടെ വ്യാജ അവകാശവാദങ്ങൾക്കും തെറ്റിദ്ധരിപ്പിക്കുന്ന 'ടോപ്പർ' പരസ്യങ്ങൾക്കും പൂട്ടിടാൻ കേന്ദ്ര സർക്കാർ.

Jun 30, 2026 04:45 PM

കോച്ചിംഗ് സെന്ററുകളുടെ വ്യാജ അവകാശവാദങ്ങൾക്കും തെറ്റിദ്ധരിപ്പിക്കുന്ന 'ടോപ്പർ' പരസ്യങ്ങൾക്കും പൂട്ടിടാൻ കേന്ദ്ര സർക്കാർ.

കോച്ചിംഗ് സെന്ററുകളുടെ വ്യാജ അവകാശവാദങ്ങൾക്കും തെറ്റിദ്ധരിപ്പിക്കുന്ന 'ടോപ്പർ' പരസ്യങ്ങൾക്കും പൂട്ടിടാൻ കേന്ദ്ര സർക്കാർ....

Read More >>
സുപ്രീം കോടതിയിലെ സീനിയ‌ർ അഭിഭാഷക അതിജീവിതക്ക് വേണ്ടി ഹൈക്കോടതിയിൽ

Jun 5, 2026 05:11 PM

സുപ്രീം കോടതിയിലെ സീനിയ‌ർ അഭിഭാഷക അതിജീവിതക്ക് വേണ്ടി ഹൈക്കോടതിയിൽ

സുപ്രീം കോടതിയിലെ സീനിയ‌ർ അഭിഭാഷക അതിജീവിതക്ക് വേണ്ടി...

Read More >>
ത്യാഗത്തിന്‍റേയും സഹനത്തിന്‍റെയും സ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍

May 28, 2026 01:31 PM

ത്യാഗത്തിന്‍റേയും സഹനത്തിന്‍റെയും സ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍

ത്യാഗത്തിന്‍റേയും സഹനത്തിന്‍റെയും സ്മരണയില്‍ ഇന്ന്...

Read More >>
Top Stories