പ്രളയമുന്നറിയിപ്പ് കൂടുതൽ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനമൊരുക്കണം

പ്രളയമുന്നറിയിപ്പ് കൂടുതൽ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനമൊരുക്കണം
Sep 9, 2026 02:31 PM | By Editor

പ്രളയമുന്നറിയിപ്പ് കൂടുതൽ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനമൊരുക്കണം

പത്തനംതിട്ട :പ്രളയമുന്നറിയിപ്പ് കൂടുതൽ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനമൊരുക്കണമെന്ന് നിയമസഭാ പരിസ്ഥിതിസമിതി യോഗത്തിൽ അഭിപ്രായം ഉയർന്നു.

ഡാം തുറന്നുവിടുമ്പോൾ വെള്ളം ഉയരാനുള്ള പ്രദേശങ്ങളിലെങ്കിലും സൈറൺ മുഴങ്ങിക്കേൾക്കാനുള്ള സംവിധാനമാണ് വേണ്ടത്. ഇപ്പോൾ ഡാമിന്റെ പരിസരത്തുമാത്രമാണ് അപകടമുന്നറിയിപ്പ് നൽകുന്ന സൈറൺ മുഴങ്ങുന്നത്. സമിതി ചെയർമാൻ സജീവ് ജോസഫ് എം.എൽ.എ.യുടെ നേതൃത്വത്തിൽ എം.എൽ.എ.മാരായ വർഗീസ് മാമ്മൻ, കെ.രാജൻ, ഫൈസൽ ബാബു, ടി.എം.ശശി എന്നിവരാണ് ജില്ലയിലെ പരിസ്ഥിതിപ്രശ്നങ്ങൾ വിലയിരുത്തി ഉദ്യോഗസ്ഥർക്ക് മുൻകരുതൽ നിർദേശിച്ചത്. മഴയുടെ തീവ്രതകൂടുതലുള്ളയിടത്ത് കൂടുതൽ ശ്രദ്ധവേണമെന്ന് മുന്നറിയിപ്പ് നൽകി. ശാസ്ത്രീയമായ സംവിധാനമുണ്ടാകണം. സമിതി രൂപവത്കരിച്ചശേഷമുള്ള ആദ്യ സന്ദർശനമായിരുന്നു പത്തനംതിട്ടയിലേത്.

മണ്ണും ചെളിയും നിറഞ്ഞുകിടക്കുന്നതിനാൽ ഡാം തുറന്നുവിടാതെ അതിതീവ്രമഴയിൽ നദിയിലും തോട്ടിലും വെള്ളം ഉയരുന്നു. ഡാം തുറക്കുംമുൻപ് വെള്ളത്തിന്റെ തീവ്രത വരുന്ന പഞ്ചായത്തുകളിലും ജനങ്ങളിലും സുരക്ഷാമുന്നറിയിപ്പ് എത്തേണ്ടതുണ്ട്. കഴിഞ്ഞപ്രളയത്തിൽ ഓറഞ്ച് അലർട്ട് പെട്ടെന്ന് റെഡ് അലർട്ടിലേക്ക് മാറുകയായിരുന്നു. രാത്രി ഒന്നരയ്ക്ക് തുടങ്ങിയ മഴയായതിനാൽ മഴയുടെ തീവ്രത പലർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല. മുന്നറിയിപ്പ് പലരിലുമെത്തുന്നത് പുലർച്ചെയാണ്. മഴയുടെ ശക്തികൂടുമ്പോൾ തന്നെ അറിയാൻ കഴിയുന്ന ആധുനിക സംവിധാനം സ്ഥാപിക്കണമെന്നും നിർദേശിച്ചു. പ്രളയത്തിൽ നാശംസംഭവിച്ച വീടുകൾക്കും കടകൾക്കും സഹായം കിട്ടാനുള്ളത് വേഗത്തിലാക്കണം.

A system should be set up to extend flood warnings to more areas

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories