പത്തനംതിട്ട : ഹോട്ടലിൽ മദ്യപിക്കുന്നതിന് അനുവദിക്കാതിരുന്ന ഹോട്ടൽ ഉടമയായ സ്ത്രീയെയും സഹോദരനെയും അമ്മയെയും ദേഹോപദ്രവമേല്പിച്ച കേസിലെ പ്രതിയെ ചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന്റെ റൌഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ട സീതത്തോട് കോട്ടക്കുഴി പുതുപ്പറമ്പിൽ കൂരി ബിനു എന്ന എബ്രഹാം തോമസ് (43) ആണ് പിടിയിലായത്.
ചിറ്റാർ പഴയ സ്റ്റാന്റിൽ നീലിപിലാവ് സ്വദേശിനിയായ സിന്ധു നടത്തുന്ന ഹോട്ടലിൽ 17ന് ഉച്ച തിരിഞ്ഞ് 03.30ന് ഭക്ഷണം കഴിക്കാൻ എത്തിയ പ്രതി കടയിലിരുന്ന് മദ്യപിക്കാൻ തുടങ്ങിയപ്പോൾ എതിർത്തതിനെത്തുടർന്ന് സിന്ധുവിനെ ചീത്തവിളിക്കുകയും തലമുടിയ്ക്ക് ചുറ്റിപ്പിടിച്ച് പുറത്തടിക്കുകയും തടയാൻ വന്ന സഹോദരനെയും അമ്മയെയും കസേരയും ഹെൽമെറ്റും കൊണ്ട് അടിച്ച് പരിക്കേല്പിക്കുകയും മറ്റും ചെയ്യുകയായിരുന്നു.
തുടർന്ന് സിന്ധു പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. എ എസ് ഐ സുഷമാ കൊച്ചുമ്മൻ മൊഴി രേഖപ്പെടുത്തി പോലീസ് ഇൻസ്പെക്ടർ കെ എസ് സുജിത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ സംഭവസ്ഥലത്തുനിന്നു തന്നെ പിടികൂടിയ പോലീസ് വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു.
പോലീസ് ഇൻസ്പെക്ടർ കെ എസ് സുജിതിന്റെ നേതൃത്വത്തിൽ എ എസ് ഐ സുഷമ കൊച്ചുമ്മൻ, എസ് സി പി ഒ പ്രവീൺ, സി പി ഒ സുനിൽകുമാർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ ഉടനടി പിടികൂടിയത്. ചിറ്റാർ പോലീസ് സ്റ്റേഷനിലെ 7 ക്രിമിനൽ കേസുകളിൽ പ്രതിയായ എബ്രഹാം തോമസ് പ്രദേശത്തെ സ്ഥിരം സമാധാനലംഘകനാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി
chittar