ഈ കൊല്ലത്തെ ആറന്മുള വള്ളസദ്യ ബുക്കിങ് 10ന് അവസാനിപ്പിക്കും

ഈ കൊല്ലത്തെ ആറന്മുള വള്ളസദ്യ ബുക്കിങ് 10ന് അവസാനിപ്പിക്കും
Sep 8, 2026 11:10 AM | By Editor

ഈ കൊല്ലത്തെ ആറന്മുള വള്ളസദ്യ ബുക്കിങ് 10ന് അവസാനിപ്പിക്കും

ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിലെ ഈ വർഷത്തെ വള്ളസദ്യ ബുക്കിങ് 10ന് അവസാനിപ്പിക്കും. അടുത്ത 2 ദിവസം കൂടി വള്ളസദ്യ ബുക്കിങ് നടത്തുന്നതിന് അവസരമുണ്ട്. 16 വരെയാണ് വള്ളസദ്യ. 575 വള്ളസദ്യകൾ ഇതിനോടകം ബുക്ക്‌ ചെയ്തിട്ടുണ്ട്. ഇതിൽ 456 വള്ളസദ്യകൾ നടന്നു. 18 വള്ളസദ്യകൾ അടുത്ത വർഷത്തേക്കു മാറ്റി. 16 കരാറുകാർ ആണ് ഇതുവരെ നടന്ന വള്ളസദ്യകൾ പാചകം ചെയ്തു വിതരണം ചെയ്തത്.

സമാപന ദിവസമായ 16നു നടക്കുന്ന ചടങ്ങുകൾ മന്ത്രി പി.സി.വിഷ്ണുനാഥ്‌ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12 മണിക്കു ചടങ്ങുകൾ തുടങ്ങും. വള്ളസദ്യ കഴിഞ്ഞു 2.30നു ക്ഷേത്രസന്നിധിയിൽ പറ തളിച്ച ശേഷം കരക്കാർ പള്ളിയോടത്തിൽ മടങ്ങും. പള്ളിയോടങ്ങൾ വള്ളപ്പുരയിൽ കയറ്റി വയ്ക്കും. ഇനിയുള്ള ദിവസങ്ങളിൽ വള്ളസദ്യകൾ കുറ്റമറ്റ രീതിയിൽ നടത്തുന്നതിനുപള്ളിയോട സേവാസംഘം പ്രത്യേക മുൻകരുതൽ ചെയ്തിട്ടുണ്ട്. സമാപന ദിവസം പള്ളിയോടങ്ങളുടെ പ്രകടനം കാണുന്നതിനു അവസരം ഉണ്ടാകും.

The Aranmula Vallasadya booking for this year will close on the 10th

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories