ശുചിമുറി മാലിന്യം തള്ളുന്നത് പതിവാകുന്നു ;ജനങ്ങൾ ദുരിതത്തിൽ

ശുചിമുറി  മാലിന്യം തള്ളുന്നത് പതിവാകുന്നു ;ജനങ്ങൾ ദുരിതത്തിൽ
Sep 7, 2026 10:53 AM | By Editor

ശുചിമുറി മാലിന്യം തള്ളുന്നത് പതിവാകുന്നു ;ജനങ്ങൾ ദുരിതത്തിൽ

പഴകുളം : കക്കൂസ് മാലിന്യം തള്ളുന്നവരുടെ സ്ഥിരം താവളമായി മാറുകയാണ് പഴകുളം .ഞായറാഴ്ച പുലർച്ചെ പഴകുളം-പന്നിവേലിക്കൽ ഭാഗത്തെ തോട്ടിൽ വൻതോതിൽ കക്കൂസ് മാലിന്യം തള്ളി. പന്തളം നഗരസഭയിലെ ആതിരമല-പറന്തൽ ഭാഗത്തും സമാനമായി മാലിന്യം തള്ളിയതായി നാട്ടുകാർ പറയുന്നു. പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തംഗം അബു എബ്രഹാം വീരപ്പള്ളിൽ, പന്തളം നഗരസഭാ കൗൺസിലർ വിനോദ്, ഹരിത കർമസേനാംഗം ജെ. ഷീന എന്നിവരുടെ നേതൃത്വത്തിൽ കക്കൂസ് മാലിന്യം തള്ളിയ വെള്ളത്തിൽ ശുചീകരണ ലായിനി ഒഴിച്ചു. മൂന്നുമാസത്തിനിടെ പഴകുളം മേഖലയിൽ മാത്രം ആറാം തവണയാണ് കക്കൂസ് മാലിന്യം തള്ളുന്നത്.

കനാലിലും തോടുകളിലും മാലിന്യം തള്ളുന്നത് പതിവായതോടെ വെള്ളം കറുത്ത നിറത്തിലായെന്നും കിണറുകളിലേക്ക് ഊറ്റുവഴി മലിനജലം എത്തുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. കുടിവെള്ളം പോലും മലിനമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.

മാലിന്യം തള്ളിയ വാഹനങ്ങൾ നേരത്തേ പലതവണ പിടികൂടിയിട്ടും ശക്തമായ തുടർനടപടികൾ ഉണ്ടാകാത്തതാണ് മാലിന്യം തള്ളുന്നവർക്ക് ധൈര്യമാകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. രണ്ടുമാസം മുൻപ് പഴകുളത്ത് മാലിന്യം തള്ളിയ ഒരു വാഹനം അടൂർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുമുൻപും നിരവധി വാഹനങ്ങൾ പിടികൂടിയിട്ടുണ്ട്. എന്നാൽ, വലിയ നടപടികൾ നേരിടേണ്ടിവരാത്തതിനാൽ വാഹനങ്ങൾ വേഗത്തിൽ തിരികെ ലഭിക്കുകയാണ് പതിവെന്നും നാട്ടുകാർ പറയുന്നു.

പഴകുളം മേഖലയിൽ 2024-ലും കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിരുന്നു. ജനങ്ങൾ അനുഭവിക്കുന്ന ദുരിതം നേരിട്ടറിയാൻ അന്ന് ജില്ലാ കളക്ടർ പ്രദേശത്തെത്തി നാട്ടുകാരുടെ പരാതി കേട്ടിരുന്നു. കനാലിലെ കാടുമൂടിയ സ്ഥിതിയും നാട്ടുകാർ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കനാലിലെ കാടുകൾ നീക്കം ചെയ്തു.

കനാലിനോട് ചേർന്ന താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലെ കിണറുകളിൽനിന്ന് വെള്ളം ശേഖരിച്ച് പരിശോധന നടത്തിയപ്പോൾ മാലിന്യം കലർന്നതായി പരിശോധനഫലം ലഭിച്ചതായും നാട്ടുകാർ പറയുന്നു. ഇതോടെ പോലീസ് രാത്രികാല പരിശോധന ശക്തമാക്കി നിരവധി വാഹനങ്ങൾ പിടികൂടി. പഴകുളം ഫോറസ്ട്രി പാർക്കിന് സമീപം പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് ക്യാമറയും സ്ഥാപിച്ചു.ഇത്രയൊക്കെ നടപടികൾ ഉണ്ടായിട്ടും മാലിന്യം തള്ളൽ വീണ്ടും തുടരുകയാണ്. രാത്രിയുടെ മറവിൽ തോട്ടിലും കനാലിലും മാലിന്യം തള്ളുന്ന സംഘങ്ങളെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

The dumping of toilet waste is becoming a regular occurrence; people are in distress

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories