18 ലക്ഷം രൂപ തട്ടിയ ആൾ പിടിയിൽ
കീഴ്വായ്പൂര് : കേന്ദ്രസർക്കാരിൽനിന്ന് പലിശരഹിത വായ്പയായി വൻ തുക വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മല്ലപ്പള്ളി ആനിക്കാട് സ്വദേശിയിൽനിന്ന് രണ്ടുതവണ 18 ലക്ഷംരൂപ തട്ടിയെടുത്ത കേസിൽ ഒരാളെ കീഴ്വായ്പൂര് പോലീസ് അറസ്റ്റുചെയ്തു.
റാന്നി പഴവങ്ങാടി സ്വദേശി കോട്ടയിൽ വീട്ടിൽ അജികുമാർ (38) ആണ് പിടിയിലായത്. 2025 ഒക്ടോബർ ഒന്നിന് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. 2024 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി രണ്ടുതവണയായി ആണ് 18 ലക്ഷം രൂപ വാങ്ങിയത്. വായ്പയോ നൽകിയ പണമോ തിരികെ ലഭിക്കാതായതോടെ യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇൻസ്പെക്ടർ ഇ. അജീബിന്റെ നേതൃത്വത്തിൽ എസ്.ഐ. മാരായ ടി. അനീഷ്, എൻ.എസ്. ഷാൻ, എ.എസ്.ഐ. മുജീബ്ഖാൻ, സി.പി.ഒ.മാരായ സോനു, നെവിൻ എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു
Person arrested for duping Rs 18 lakh
