ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തും- ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം.ജോൺ

ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തും- ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം.ജോൺ
Jun 16, 2026 12:17 PM | By Editor

ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തും- ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം.ജോൺ

ഇരവിപേരൂർ : കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തി ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്ന നിരവധി പദ്ധതികൾ പുതിയ സർക്കാർ നടപ്പാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം.ജോൺ. ജില്ലാപഞ്ചായത്ത് കോയിപ്രം ഡിവിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഉന്നത വിദ്യാഭ്യാസത്തിനായി അന്യനാടുകളിലേക്കും വിദേശരാജ്യങ്ങളിലേക്കും മലയാളി വിദ്യാർഥികൾ പോകുന്ന പ്രവണത വരുംകാലത്ത് കുറയും. പലപ്പോഴും വലിയ സ്വപ്നങ്ങളും പ്രതീക്ഷകളും വാഗ്ദാനങ്ങളുമായി വിദ്യാർഥികൾ അവിടേക്ക് പോകുമ്പോൾ ചിലർ തട്ടിപ്പുകൾക്കും ചതികൾക്കും ഇരയാകുന്ന സാഹചര്യം സമൂഹത്തിൽ വർധിച്ചുവരുന്നതായും മന്ത്രി പറഞ്ഞു.

കോയിപ്രം ജില്ലാപഞ്ചായത്ത് ഡിവിഷനിൽ ഉൾപ്പെട്ട വിവിധ സ്കൂളുകളിൽനിന്നായി പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.

നൂറുശതമാനം വിജയം നേടിയ സ്കൂളുകൾക്കും മികച്ച അക്കാദമിക് നേട്ടം കൈവരിച്ച വിദ്യാഭ്യാസസ്ഥാപനങ്ങളെയും പ്രത്യേക ആദരിക്കലും സമ്മാനങ്ങളും നൽകി. ജില്ലാപഞ്ചായത്ത് അംഗം നീതു മാമ്മൻ കൊണ്ടൂർ അധ്യക്ഷത വഹിച്ചു. എം.ജി. യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, ഹൗസ് ഫെഡ് വൈസ് ചെയർമാൻ ജോർജ് മാമ്മൻ കൊണ്ടൂർ, ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജിമോൾ, ഇരവിപേരൂർ സെയ്ന്റ് ജോൺസ് സ്കൂൾ മാനേജർ പ്രകാശ് തോമസ് മാത്യു, ഷിബു കെ.ജോർജ്, രാധിക വി.നായർ എന്നിവർ പ്രസംഗിച്ചു.

higher education minister roji m john

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories