മലയാളി നഴ്സ് സൗദിയിൽ ചികിത്സയിലിരിക്കെ മരിച്ചു

 മലയാളി നഴ്സ് സൗദിയിൽ ചികിത്സയിലിരിക്കെ മരിച്ചു
Mar 24, 2026 10:21 AM | By Editor

റിയാദ്: ശ്വാസകോശ സംബന്ധമായ അസുഖം ഗുരുതരമായതിനെത്തുടർന്ന് സൗദിയിലെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. പത്തനംതിട്ട റാന്നി നെല്ലിക്കാമൺ കുറിച്ചിപ്പത്തലിൽ വീട്ടിൽ ഷെർളി ഡേവിഡ് ജേക്കബ് (34) ആണ് മരിച്ചത്. ജിസാൻ അബൂഅരീഷ് സൗദി ആംഡ് ഫോഴ്സ് ആശുപത്രിയിൽ കഴിഞ്ഞ എട്ട് വർഷത്തിലധികമായി സ്​റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു ഇവർ.

ശ്വാസകോശരോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഈ മാസം അഞ്ചാം തീയതി മുതൽ ഇതേ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ ഹൃദയാഘാതം സംഭവിക്കുകയും ആരോഗ്യനില കൂടുതൽ വഷളാവുകയും ചെയ്തതോടെ വൈകീട്ട് നാലു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. അബഹ അൽഹയാത്ത് ആശുപത്രിയിൽ നഴ്സായ സഹോദരി ഷൈനി ഡേവിഡ് ചികിത്സാസമയത്ത് ഷെർലിക്കൊപ്പമുണ്ടായിരുന്നു.

ഡേവിഡ് ജേക്കബി​െൻറയും ശാന്തമ്മയുടെയും മകളായ ഷെർളി വിവാഹിതയാണ്. ജോബിനാണ് ഭർത്താവ്. ഇവർക്ക് കുട്ടികളില്ല. നിലവിൽ അബൂഅരീഷ് ഡിഫൻസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ ആരംഭിച്ചതായി സഹോദരി ഷൈനി അറിയിച്ചു. ഷെർളിയുടെ അപ്രതീക്ഷിത വിയോഗം അബൂഅരീഷിലെ സഹപ്രവർത്തകർക്കിടയിലും പ്രവാസി മലയാളി സമൂഹത്തിലും വലിയ ദുഃഖമുണ്ടാക്കി. ജിസാനിലെ വിവിധ പ്രവാസി സംഘടനകൾ ഷെർളിയുടെ വിയോഗത്തിൽ അനുശോചിച്ചു.

malayali-nurse

Related Stories
ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും

Apr 11, 2026 11:08 AM

ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും

ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; പരീക്ഷയ്ക്ക് പകരം സംവിധാനം...

Read More >>
ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി കുവൈത്ത് സായുധ സേന

Apr 6, 2026 10:34 AM

ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി കുവൈത്ത് സായുധ സേന

ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി കുവൈത്ത് സായുധ...

Read More >>
പ്രവാസ ലോകത്തു നിന്നും പത്തനംതിട്ട ജില്ലയിലെ അഞ്ച് യു.ഡി.എഫ് സ്ഥാനാർത്ഥികളെയും വിജയിപ്പിക്കുന്നതിനായി  ജിദ്ദയിൽ ഒ.ഐ.സി.സി വെസ്റ്റേൺ റീജൺ പത്തനംതിട്ട ജില്ലാ കമ്മറ്റി യു ഡി എഫ് കമ്മറ്റി നേതൃത്വയോഗം സംഘടിപ്പിച്ചു

Mar 27, 2026 10:36 AM

പ്രവാസ ലോകത്തു നിന്നും പത്തനംതിട്ട ജില്ലയിലെ അഞ്ച് യു.ഡി.എഫ് സ്ഥാനാർത്ഥികളെയും വിജയിപ്പിക്കുന്നതിനായി ജിദ്ദയിൽ ഒ.ഐ.സി.സി വെസ്റ്റേൺ റീജൺ പത്തനംതിട്ട ജില്ലാ കമ്മറ്റി യു ഡി എഫ് കമ്മറ്റി നേതൃത്വയോഗം സംഘടിപ്പിച്ചു

പ്രവാസ ലോകത്തു നിന്നും പത്തനംതിട്ട ജില്ലയിലെ അഞ്ച് യു.ഡി.എഫ് സ്ഥാനാർത്ഥികളെയും വിജയിപ്പിക്കുന്നതിനായി ജിദ്ദയിൽ ഒ.ഐ.സി.സി വെസ്റ്റേൺ റീജൺ...

Read More >>
ഇന്ത്യ അടക്കമുള്ള സൗഹൃദ രാജ്യങ്ങൾക്കായി ഹോർമുസ് കപ്പൽപ്പാത തുറന്നിടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി.

Mar 26, 2026 11:45 AM

ഇന്ത്യ അടക്കമുള്ള സൗഹൃദ രാജ്യങ്ങൾക്കായി ഹോർമുസ് കപ്പൽപ്പാത തുറന്നിടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി.

ഇന്ത്യ അടക്കമുള്ള സൗഹൃദ രാജ്യങ്ങൾക്കായി ഹോർമുസ് കപ്പൽപ്പാത തുറന്നിടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ്...

Read More >>
 ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്രയ്ക്ക് ഫീസ് ഈടാക്കും; ഇറാൻ

Mar 25, 2026 03:10 PM

ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്രയ്ക്ക് ഫീസ് ഈടാക്കും; ഇറാൻ

ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്രയ്ക്ക് ഫീസ് ഈടാക്കും; ഇറാൻ...

Read More >>
മാസപ്പിറവി കണ്ടില്ല; ഗൾഫിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച

Mar 19, 2026 11:22 AM

മാസപ്പിറവി കണ്ടില്ല; ഗൾഫിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച

മാസപ്പിറവി കണ്ടില്ല; ഗൾഫിൽ ചെറിയ പെരുന്നാൾ...

Read More >>
Top Stories