മലയാലപ്പുഴ തിരുവുത്സവം: പൊലിസ് കണ്‍ട്രോള്‍ റൂം തുറക്കും ; ജില്ലാ കലക്ടറിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു

മലയാലപ്പുഴ തിരുവുത്സവം: പൊലിസ് കണ്‍ട്രോള്‍ റൂം തുറക്കും ; ജില്ലാ കലക്ടറിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു
Feb 19, 2026 09:56 AM | By Editor

മലയാലപ്പുഴ തിരുവുത്സവത്തിനോടനുബന്ധിച്ച് ക്ഷേത്രത്തിനു സമീപം പൊലിസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ ഉത്സവത്തോടനുബന്ധിച്ച് ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷനായിരുന്നു ജില്ലാ കലക്ടര്‍.

ക്രമസമാധാനം, സുരക്ഷാ ക്രമീകരണം എന്നിവ പൊലിസ് ഉറപ്പാക്കും. വനിതാ പോലീസ് ഉള്‍പ്പടെ മഫ്തിയിലുണ്ടാകും. ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളോടെ സഹകരണത്തോടെ വാഹന പാര്‍ക്കിംഗ് ഏര്‍പ്പെടുത്തും.

ക്ഷേത്രപരിസരത്ത് ഫയര്‍ ഫോഴ്സ് സേവനം ലഭ്യമാക്കും. ഡോക്ടര്‍ ഉള്‍പ്പെടെ ആംബുലന്‍സ് സൗകര്യം, മരുന്നുകളുടെ ലഭ്യത എന്നിവ ആരോഗ്യ വകുപ്പ് ഉറപ്പാക്കും. ഹോട്ടലില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കും. ക്ലോറിനേഷന്‍ ശക്തമാക്കും.

ഉത്സവദിവസങ്ങളില്‍ തടസം കൂടാതെയുള്ള വൈദ്യുതി വിതരണത്തിന് കെഎസ്ഇബിയെ ചുമതലപ്പെടുത്തി. പൊങ്കാല ദിവസവും മറ്റ് ദിവസങ്ങളിലും ജല അതോറിറ്റി കുടിവെള്ളം ക്രമീകരിക്കും. വെള്ളത്തിന്റെ ശുദ്ധത ഉറപ്പാക്കും. മലയാലപ്പുഴ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബയോടോയ്ലറ്റ് ക്രമീകരിക്കും. മാലിന്യ സംസ്‌കരണത്തിന് സംവിധാനമുണ്ടാകും.

ഹരിതകര്‍മ സേനാംഗങ്ങളെ ഉപയോഗിച്ച് മാലിന്യ സംസ്‌കരണം നടത്തും. വ്യാജമദ്യ വില്‍പന, നിരോധിത ലഹരി വസ്തുക്കളുടെ വില്‍പന തടയുന്നതിനുള്ള നടപടി എക്സൈസ് വകുപ്പ് സ്വീകരിക്കും. എഴുന്നള്ളത്തിനുള്ള ആനകളുടെ ഫിറ്റ്നസും ഇന്‍ഷൂറന്‍സും വനം വകുപ്പ് ഉറപ്പാക്കും. എലിഫന്റ് സ്‌ക്വാഡിന്റെ സേവനം ലഭ്യമാക്കും. ആനകളുടെ ആരോഗ്യസ്ഥിതി വെറ്ററിനറി ഡോക്ടര്‍മാര്‍ പരിശോധിക്കും.

ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് വിവിധ വകുപ്പിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് അടൂര്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി. ഉത്സവം ഫെബ്രുവരി 27ന് ആരംഭിക്കും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ ആര്‍. രാജലക്ഷ്മി, ഉദ്യോഗസ്ഥര്‍, ക്ഷേത്ര ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

malayalapuzha thiruvuthsavam police control room

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories