പത്തനംതിട്ട ജില്ലാ സംഗമം പി.ജെ.എസ് 'അമൃതോത്സവം-2026' 17-മത് വാർഷികം ആഘോഷിക്കുന്നു.

പത്തനംതിട്ട ജില്ലാ സംഗമം പി.ജെ.എസ് 'അമൃതോത്സവം-2026' 17-മത് വാർഷികം ആഘോഷിക്കുന്നു.
Feb 10, 2026 03:50 PM | By Editor

പത്തനംതിട്ട ജില്ലാ സംഗമം പി.ജെ.എസ് 'അമൃതോത്സവം-2026' 17-മത് വാർഷികം ആഘോഷിക്കുന്നു.

ജിദ്ദ: ജിദ്ദയിലെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗങ്ങളിൽ കഴിഞ്ഞ 17 വർഷമായി സജീവമായി പ്രവർത്തിച്ചുവരുന്ന പത്തനംതിട്ട ജില്ലാ സംഗമം (പിജെസ്) ജിദ്ദയുടെ 17-ആം വാർഷികാഘോഷം ‘അമൃതോത്സവം–2026’ എന്ന പേരിൽ ഫെബ്രുവരി 12 ആം തീയതി വ്യാഴാഴ്ച വൈകിട്ട് 8.00 മുതൽ തഹ്‌ലിയ റോഡിലെ ലയാലി അൽ നൂർ ഓഡിറ്റോറിയത്തിൽ നടക്കും. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ (കമ്മ്യൂണിറ്റി വെൽഫെയർ) ശ്രീ. കമലേഷ് കുമാർ മീണ മുഖ്യാതിഥിയായിരിക്കും.

സംഗീത സംവിധായകനും കീറ്റാറിസ്റ്റുമായ സുമേഷ് കൂട്ടിക്കൽ,ഗായിക മീംസ് മി (മീമ മുർഷിദ്), ഗായകൻ കലാഭവൻ രാജേഷ് എന്നിവർ നയിക്കുന്ന മെഗാ മ്യൂസിക് നൈറ്റ് ആണ് വാർഷികത്തിന്റെ പ്രധാന പരിപാടി. ഫിനോം അക്കാഡമി അവതരിപ്പിക്കുന്ന പഞ്ചഭൂതങ്ങളെ അടിസ്ഥാനമാക്കിയുള്ള ഡാൻസ്, ശ്രീമതി ബിന്ദു സണ്ണി അണിയിച്ചൊരുക്കുന്ന പിജെസ് ലേഡീസ് വിങ്ങ് ടീം അവതരിപ്പിക്കുന്ന ഡാൻസ്, ദീപിക സന്തോഷും ഗൗരി നന്ദനയും അവതരിപ്പിക്കുന്ന സെമി ക്‌ളാസ്സിക്കൽ ഡാൻസ്, ദീപിക സന്തോഷ് അണിയിച്ചൊരുക്കി പിജെബിസ് ഗേൾസ് അവതരിപ്പിക്കുന്ന ജൂനിയർ ഡാൻസ്, ഷറഫ് പത്തനംതിട്ട നേതൃത്വം നൽകുന്ന പിജെസ് ബീറ്റ്‌സ് അംഗങ്ങളുടെ ഗാനങ്ങൾ എന്നിവയാണ് മറ്റു പരിപാടികൾ.

പിജെസിന്റെ എക്സിക്യൂട്ടീവ് അംഗമായിരുന്ന അന്തരിച്ച ഉല്ലാസ് കുറുപ്പിന്റെ സ്മരണാർത്ഥം നൽകുന്ന ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡ് ഈ വർഷം പിന്നണി ഗായികയും ജിദ്ദയിലെ പ്രശസ്ത ഗായികയുമായ ശ്രീമതി മുംതാസ് അബ്ദു റഹ്‌മാന് നൽകും.

പിജെസിന്റെ സ്ഥാപക അംഗമായിരുന്ന അന്തരിച്ച ഷാജി ഗോവിന്ദിന്റെ സ്മരണാർത്ഥം നൽകുന്ന ഷാജി ഗോവിന്ദ് മെമ്മോറിയൽ അവാർഡ് ഗുലൈൽ പോളി ക്ലിനിക് മാനേജിങ് ഡയറക്ടർ ശ്രീ. അർഷാദ് നൗഫലിന് നൽകും.

പിജെസ് അംഗങ്ങളുടെ മക്കളിൽ പന്ത്രണ്ടാം ക്ലാസിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ കുട്ടിക്ക് നൽകുന്ന എഡ്യൂക്കേഷൻ അവാർഡ് എക്സിക്യൂട്ടീവ് അംഗം മനു പ്രസാദിന്റെ മകൾ ചിത്ര നായർക്ക് നൽകും.

ജിദ്ദയിലെ സാമൂഹിക–ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ പിജെസ് സ്ഥാപക അംഗവും മുൻ രക്ഷാധികാരിയുമായ ശ്രീ. അലി റാവുത്തർ തേക്കുതോടിന് ‘പിജെസ് ഐക്കൺ ഓഫ് ദ ഇയർ’ അവാർഡ് നൽകി അനുമോദിക്കും.

അയൂബ് ഖാൻ പന്തളം, സന്തോഷ് നായർ, മാത്യു തോമസ്, അനിൽ കുമാർ പത്തനംതിട്ട, ജയൻ നായർ, എബി കെ ചെറിയാൻ, വിലാസ് കുറുപ്പ്, മനോജ് മാത്യു, ജോസഫ് വർഗീസ്, ഷാനവാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

pjs

Related Stories
യുഎഇയിൽ സ്കൂളുകൾ പൂർണമായും സാധാരണ നിലയിലേക്ക്

Apr 16, 2026 10:59 AM

യുഎഇയിൽ സ്കൂളുകൾ പൂർണമായും സാധാരണ നിലയിലേക്ക്

യുഎഇയിൽ സ്കൂളുകൾ പൂർണമായും സാധാരണ...

Read More >>
ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും

Apr 11, 2026 11:08 AM

ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും

ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; പരീക്ഷയ്ക്ക് പകരം സംവിധാനം...

Read More >>
ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി കുവൈത്ത് സായുധ സേന

Apr 6, 2026 10:34 AM

ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി കുവൈത്ത് സായുധ സേന

ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി കുവൈത്ത് സായുധ...

Read More >>
പ്രവാസ ലോകത്തു നിന്നും പത്തനംതിട്ട ജില്ലയിലെ അഞ്ച് യു.ഡി.എഫ് സ്ഥാനാർത്ഥികളെയും വിജയിപ്പിക്കുന്നതിനായി  ജിദ്ദയിൽ ഒ.ഐ.സി.സി വെസ്റ്റേൺ റീജൺ പത്തനംതിട്ട ജില്ലാ കമ്മറ്റി യു ഡി എഫ് കമ്മറ്റി നേതൃത്വയോഗം സംഘടിപ്പിച്ചു

Mar 27, 2026 10:36 AM

പ്രവാസ ലോകത്തു നിന്നും പത്തനംതിട്ട ജില്ലയിലെ അഞ്ച് യു.ഡി.എഫ് സ്ഥാനാർത്ഥികളെയും വിജയിപ്പിക്കുന്നതിനായി ജിദ്ദയിൽ ഒ.ഐ.സി.സി വെസ്റ്റേൺ റീജൺ പത്തനംതിട്ട ജില്ലാ കമ്മറ്റി യു ഡി എഫ് കമ്മറ്റി നേതൃത്വയോഗം സംഘടിപ്പിച്ചു

പ്രവാസ ലോകത്തു നിന്നും പത്തനംതിട്ട ജില്ലയിലെ അഞ്ച് യു.ഡി.എഫ് സ്ഥാനാർത്ഥികളെയും വിജയിപ്പിക്കുന്നതിനായി ജിദ്ദയിൽ ഒ.ഐ.സി.സി വെസ്റ്റേൺ റീജൺ...

Read More >>
ഇന്ത്യ അടക്കമുള്ള സൗഹൃദ രാജ്യങ്ങൾക്കായി ഹോർമുസ് കപ്പൽപ്പാത തുറന്നിടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി.

Mar 26, 2026 11:45 AM

ഇന്ത്യ അടക്കമുള്ള സൗഹൃദ രാജ്യങ്ങൾക്കായി ഹോർമുസ് കപ്പൽപ്പാത തുറന്നിടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി.

ഇന്ത്യ അടക്കമുള്ള സൗഹൃദ രാജ്യങ്ങൾക്കായി ഹോർമുസ് കപ്പൽപ്പാത തുറന്നിടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ്...

Read More >>
 ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്രയ്ക്ക് ഫീസ് ഈടാക്കും; ഇറാൻ

Mar 25, 2026 03:10 PM

ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്രയ്ക്ക് ഫീസ് ഈടാക്കും; ഇറാൻ

ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്രയ്ക്ക് ഫീസ് ഈടാക്കും; ഇറാൻ...

Read More >>
Top Stories