ഹൃദയാഘാതത്തെ തുടർന്ന് സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു.

ഹൃദയാഘാതത്തെ തുടർന്ന്  സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു.
Feb 3, 2026 12:57 PM | By Editor

ഹൃദയാഘാതത്തെ തുടർന്ന് സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു.

ചെന്നൈ: സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് ആണ് അന്ത്യം. 70 വയസ്സ് ആയിരുന്നു. ഇന്ന് രാവിലെ ശുചിമുറിയിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 1980 കളിലും 90കളിലും മലയാള സിനിമയിൽ തിളങ്ങി നിന്ന സംഗീത സംവിധായകനായിരുന്നു എസ് പി വെങ്കിടേഷ്. 150ലധികം സിനിമകള്‍ക്ക് അദ്ദേഹം ഈണമൊരുക്കി. മോഹൻലാലിന്‍റെ ഹിറ്റ് ചിത്രമായ രാജാവിന്‍റെ മകനിലൂടെയാണ് എസ് പി വെങ്കിടേഷ് മലയാളത്തിലെത്തുന്നത്.

കിലുക്കം, മിന്നാരം, ജോണി വാക്കർ. കൌരവര്‍, സ്ഫടികം, ധ്രുവം, കിഴക്കൻ പത്രോസ്, ഹിറ്റ്ലര്‍, ദേവാസുരം തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം നൽകി. പൈതൃകം എന്ന സിനിമയ്ക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്. പശ്ചാത്തല സംഗീതത്തിലൂടെയും അദ്ദേഹം ശ്രദ്ധേയനായിട്ടുണ്ട്. മലയാളത്തിലെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന നിരവധി പാട്ടുകള്‍ അദ്ദേഹത്തിന്‍റേതായിട്ടുണ്ട്.

1968 മുതൽ വിവിധ ഭാഷകളിലെ സിനിമകളിലെ ഓര്‍ക്കസ്ട്രയിൽ അദ്ദേഹം ഭാഗമായിരുന്നു. പിന്നീട് 71ൽ സംഗീതസംവിധായകൻ വിജയഭാസ്കറിനൊപ്പമാണ് സിനിമയിലേക്ക് എത്തുന്നത്. 80കളുടെ തുടക്കത്തിലാണ് സ്വതന്ത്ര സംഗീത സംവിധായകനായി എസ് പി വെങ്കിടേഷ് മാറുന്നത്. 83ലാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. തമ്പി കണ്ണന്താനത്തിന്‍റെ രാജാവിന്‍റെ മകൻ എന്ന സിനിമയുടെ സംഗീതവും പശ്ചാത്തല സംഗീതവും ഇദ്ദേഹത്തിന്‍റേതായിരുന്നു. രാഘവൻ മാസ്റ്റര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 90കളിലെ അദ്ദേഹത്തിന്‍റെ പാട്ടുകളിൽ സൂപ്പര്‍ഹിറ്റല്ലാത്തവ വളരെ കുറവാണെന്ന് കാണാം. ശാന്തമീ രാത്രിയിൽ പോലുള്ള ഗാനങ്ങള്‍ ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗാനങ്ങളിലുണ്ട്.

music-director-s-p-venkatesh-passed-away

Related Stories
ലോക്സഭയിൽ വനിതാ സംവരണ ബില്ലിനെതിരെ പ്രതിപക്ഷ പ്രതിഷേധം.

Apr 16, 2026 12:27 PM

ലോക്സഭയിൽ വനിതാ സംവരണ ബില്ലിനെതിരെ പ്രതിപക്ഷ പ്രതിഷേധം.

ലോക്സഭയിൽ വനിതാ സംവരണ ബില്ലിനെതിരെ പ്രതിപക്ഷ...

Read More >>
ഗാർഹിക-വാണിജ്യ എൽപിജി സിലിണ്ടറുകളുടെ തിരിമറി; കേരളത്തിലുടനീളം വ്യാപക പരിശോധന

Apr 13, 2026 12:36 PM

ഗാർഹിക-വാണിജ്യ എൽപിജി സിലിണ്ടറുകളുടെ തിരിമറി; കേരളത്തിലുടനീളം വ്യാപക പരിശോധന

ഗാർഹിക-വാണിജ്യ എൽപിജി സിലിണ്ടറുകളുടെ തിരിമറി; കേരളത്തിലുടനീളം വ്യാപക...

Read More >>
ശബരിമല യുവതീപ്രവേശം: ‘3 ദിവസം സ്ത്രീകൾ തൊട്ടുകൂടാത്തവർ ആകരുത്’ ജസ്റ്റിസ് ബി.വി. നാഗരത്ന

Apr 8, 2026 10:43 AM

ശബരിമല യുവതീപ്രവേശം: ‘3 ദിവസം സ്ത്രീകൾ തൊട്ടുകൂടാത്തവർ ആകരുത്’ ജസ്റ്റിസ് ബി.വി. നാഗരത്ന

ശബരിമല യുവതീപ്രവേശം: ‘3 ദിവസം സ്ത്രീകൾ തൊട്ടുകൂടാത്തവർ ആകരുത്’ ജസ്റ്റിസ് ബി.വി....

Read More >>
ക്ഷാമത്തിനിടെ വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി കമ്പനികൾ

Apr 1, 2026 10:31 AM

ക്ഷാമത്തിനിടെ വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി കമ്പനികൾ

ക്ഷാമത്തിനിടെ വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി...

Read More >>
165 വർഷത്തെ പാരമ്പര്യം തിരുത്തി അമേരിക്ക ;ഡോളറിൽ ഇനി ട്രംപിന്റെ കൈയൊപ്പ്

Mar 27, 2026 02:39 PM

165 വർഷത്തെ പാരമ്പര്യം തിരുത്തി അമേരിക്ക ;ഡോളറിൽ ഇനി ട്രംപിന്റെ കൈയൊപ്പ്

165 വർഷത്തെ പാരമ്പര്യം തിരുത്തി അമേരിക്ക ;ഡോളറിൽ ഇനി ട്രംപിന്റെ...

Read More >>
രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം

Mar 27, 2026 12:08 PM

രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം

രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി...

Read More >>
Top Stories