തിരുവാഭരണത്തിനൊപ്പമുള്ള കാണിപ്പൊന്ന് കാണാതായി ;പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നാടകീയ രംഗങ്ങൾ
പത്തനംതിട്ട: തിരുവാഭരണത്തിനൊപ്പം ഉള്ള കാണിപ്പൊന്ന് കാണാതായതിനെ തുടർന്ന്
പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നാടകീയ രംഗങ്ങൾ. രാവിലെ തൊഴാൻ
എത്തിയ ആൾ അബദ്ധത്തിൽ പോക്കറ്റിലിട്ടു കൊണ്ടുപോയ കാണിപ്പൊന്ന് പിന്നീട്
പൊലീസ് കണ്ടെത്തി. അശ്വാരൂഢനായ അയ്യപ്പൻറെ രൂപമാണ് കാണിപ്പൊന്ന്.
വിഷുദിനത്തിൽ ചാർത്താൻ തിരുവാഭരണങ്ങൾ പന്തളം കൊട്ടാരം ദേവസ്വം ബോർഡിന് കൈമാറിയിരുന്നു.
സംഭവത്തിൽ സിസിടിവി അടക്കം പരിശോധിച്ചപ്പോഴാണ് തൊഴാനെത്തിയ ആൾ
പോക്കറ്റിലിട്ട് കൊണ്ടുപോവുന്നത് കണ്ടെത്തിയത്. അതേസമയം, അബദ്ധത്തിൽ കൊണ്ടുപോയത് ആകാമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.
pandalam-valiya-koyikkal-temple-dramatic-scenes-after-missing-kanipponnu-with-thiruvabharanam
