അയ്യായിരം പാപ്പാമാ‍ർ തിരുവല്ലയിൽ അണിനിരക്കും; സാന്റാഹാർമണി 19ന്

അയ്യായിരം പാപ്പാമാ‍ർ തിരുവല്ലയിൽ  അണിനിരക്കും; സാന്റാഹാർമണി 19ന്
Dec 17, 2025 04:38 PM | By Editor

അയ്യായിരം പാപ്പാമാ‍ർ തിരുവല്ലയിൽ അണിനിരക്കും; സാന്റാഹാർമണി 19ന്

തിരുവല്ല ∙ 5000 ക്രിസ്മസ് പാപ്പാമാർ അണിചേരുന്ന സാന്റാ ഹാർമണി 2025 ന്റെ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവല്ല പൗരാവലിയും, വ്യാപാര സ്ഥാപനങ്ങളും, മധ്യ തിരുവിതാംകൂറിലെ വിവിധ ആശുപത്രികളും, വിവിധ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ചേർന്നാണു പരിപാടി ഒരുക്കുന്നത്. അയ്യായിരത്തോളം പാപ്പാ വേഷധാരികളും, പൊതുജനങ്ങളടക്കം പതിനായിരത്തോളം ആളുകൾ പങ്കെടുക്കുന്ന 'സാന്റാ ഹാർമണിയും, സ്നേഹസംഗമവും 19നു നടക്കും.

19നു വൈകിട്ട 4നു രാമൻചിറ ബൈപ്പാസ് ജംക്‌ഷനിൽ ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് റാലി ഫ്ലാഗ് ഓഫ് ചെയ്യും. പുഷ്പഗിരി മെഡിക്കൽ കോളജ്, ബിലീവേഴ്സ് മെഡിക്കൽ കോളജ്, തിരുവല്ല മെഡിക്കൽ മിഷൻ, പരുമല സെന്റ് ഗ്രിഗോറിയോസ് മിഷൻ ആശുപത്രി, കല്ലിശ്ശേരി ഡോ.കെ.എം ചെറിയാൻ ആശുപത്രി എന്നിവിടങ്ങളിലെ മെഡിക്കൽ വിദ്യാർഥികൾ, വിവിധ സ്കൂളുകൾ, സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലുള്ള വർണ്ണാഭമായ ക്രിസ്മസ് ഫ്ലോട്ടുകൾ, റോളർ സ്കേറ്റിങ്, സൈക്ലിങ് ടീമുകൾ ,ബൈക്ക് റാലി, ബാൻഡ് സെറ്റ്, ലൈറ്റ് ഷോ വിവിധ വാദ്യമേളങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, കൂറ്റൻ കാരിക്കേച്ചറുകൾ തുടങ്ങിയവ ഘോഷയാത്രയിൽ അണിചേരും.

നഗരത്തിലൂടെ വരുന്ന ഘോഷയാത്ര സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തിഡ്രൽ ഹാർമണി മൈതാനത്തു സമാപിക്കും. തുടർന്നു നടക്കുന്ന സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി, മാത്യു.ടി. തോമസ് എംഎൽഎ ജില്ലാ കലക്ടർ പ്രേം കൃഷ്ണൻ ,രാഷ്ട്രീയ സാമൂഹിക മത മേലധ്യക്ഷർ, സാംസ്കാരിക നായകർ തുടങ്ങിയവർ പങ്കെടുക്കും ഗാനമേളയും കലാപരിപാടികളും അരങ്ങേറും. ആഘോഷ പരിപാടികളുടെ സമാപനമായി കരിമരുന്നു കലാപ്രകടനവും ഉണ്ടായിരിക്കും. തഹസിൽദാർ ജോബിൻ കെ. ജോർജിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ ചേർന്നു ഘോഷയാത്രയുടെ വിജയത്തിനായിട്ടുള്ള ക്രമീകരണങ്ങൾ നടപ്പിലാക്കും.

പുഷ്പഗിരി മെഡിക്കൽ കോളജ് സിഇഒ ഫാ. ബിജു വർഗീസ് പയ്യമ്പള്ളി ജനറൽ കൺവീനറായും ആർ. ജയകുമാർ ചെയർമാനായും എം സലിം, വൈസ് ചെയർമാനായും ഫാ. സിജോ പന്തപള്ളിൽ, ഫാ.ലിജു തുണ്ടിയിൽ, ഷാജി മാത്യു, സിബി തോമസ് എന്നിവർ പ്രോഗ്രാം കൺവീനറായിമാരായും, ജിജോ മാത്യു, സജി എബ്രഹാം, ഷാജി തിരുവല്ല ,ലാൽജി വർഗീസ്, എം.കെ വർക്കി എന്നിവർ കൺവീനർമാരുമായി കമ്മിറ്റി പ്രവർത്തിക്കുന്നു.

പരിപാടികളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീം അംഗങ്ങൾ 9061983000 എന്ന നമ്പറിൽ പേര് റജിസ്റ്റർ ചെയ്യണം.

thiruvalla-santa-harmony-parade-celebration-2025.

Related Stories
 തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ) ആദ്യഘട്ട നടപടികൾ പൂർത്തിയായപ്പോൾ  പത്തനംതിട്ട ജില്ലയിൽ 1,01,356 പേർ പുറത്ത്

Dec 20, 2025 01:44 PM

തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ) ആദ്യഘട്ട നടപടികൾ പൂർത്തിയായപ്പോൾ പത്തനംതിട്ട ജില്ലയിൽ 1,01,356 പേർ പുറത്ത്

തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ) ആദ്യഘട്ട നടപടികൾ പൂർത്തിയായപ്പോൾ പത്തനംതിട്ട ജില്ലയിൽ 1,01,356 പേർ...

Read More >>
‘പള്ളിക്കെട്ട്’ ഈണം സൂഫി ഗാനത്തിന്റേത്

Dec 19, 2025 01:09 PM

‘പള്ളിക്കെട്ട്’ ഈണം സൂഫി ഗാനത്തിന്റേത്

‘പള്ളിക്കെട്ട്’ ഈണം സൂഫി...

Read More >>
സ്ഥിരം തൊഴിൽ എന്ന ആശയത്തെ തന്നെ ഇല്ലാതാക്കുന്ന നീക്കം’; പുതിയ തൊ‍ഴിൽ കോഡുകളിൽ ആശങ്കയെന്ന് മുഖ്യമന്ത്രി

Dec 19, 2025 12:58 PM

സ്ഥിരം തൊഴിൽ എന്ന ആശയത്തെ തന്നെ ഇല്ലാതാക്കുന്ന നീക്കം’; പുതിയ തൊ‍ഴിൽ കോഡുകളിൽ ആശങ്കയെന്ന് മുഖ്യമന്ത്രി

സ്ഥിരം തൊഴിൽ എന്ന ആശയത്തെ തന്നെ ഇല്ലാതാക്കുന്ന നീക്കം’; പുതിയ തൊ‍ഴിൽ കോഡുകളിൽ ആശങ്കയെന്ന്...

Read More >>
റോഡുപണിക്കായി മെറ്റൽ നിരത്തി മാസങ്ങൾ കഴിഞ്ഞിട്ടും ടാറിങ് നടത്താത്തുകാരണം പ്രയാസത്തിലായി വാഹനയാത്രികരും കാൽനടയാത്രക്കാരും

Dec 19, 2025 12:48 PM

റോഡുപണിക്കായി മെറ്റൽ നിരത്തി മാസങ്ങൾ കഴിഞ്ഞിട്ടും ടാറിങ് നടത്താത്തുകാരണം പ്രയാസത്തിലായി വാഹനയാത്രികരും കാൽനടയാത്രക്കാരും

റോഡുപണിക്കായി മെറ്റൽ നിരത്തി മാസങ്ങൾ കഴിഞ്ഞിട്ടും ടാറിങ് നടത്താത്തുകാരണം പ്രയാസത്തിലായി വാഹനയാത്രികരും...

Read More >>
മ​ണി​മ​ല​യാ​റ്റി​ലെ മ​ണ​ൽ പു​റ്റ് നീ​ക്കം ചെ​യ്യു​ന്ന​തി​ന്റെ മ​റ​വി​ൽ ന​ട​ക്കു​ന്ന​ത്​ മ​ണ​ൽ കൊ​ള്ള​യെ​ന്ന പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ർ

Dec 19, 2025 12:33 PM

മ​ണി​മ​ല​യാ​റ്റി​ലെ മ​ണ​ൽ പു​റ്റ് നീ​ക്കം ചെ​യ്യു​ന്ന​തി​ന്റെ മ​റ​വി​ൽ ന​ട​ക്കു​ന്ന​ത്​ മ​ണ​ൽ കൊ​ള്ള​യെ​ന്ന പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ർ

മ​ണി​മ​ല​യാ​റ്റി​ലെ മ​ണ​ൽ പു​റ്റ് നീ​ക്കം ചെ​യ്യു​ന്ന​തി​ന്റെ മ​റ​വി​ൽ ന​ട​ക്കു​ന്ന​ത്​ മ​ണ​ൽ കൊ​ള്ള​യെ​ന്ന പ​രാ​തി​യു​മാ​യി...

Read More >>
ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് സ്കൂ​ട്ട​റി​ൽ മ​ട​ങ്ങി​യ ദ​മ്പ​തി​ക​ളെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

Dec 19, 2025 10:48 AM

ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് സ്കൂ​ട്ട​റി​ൽ മ​ട​ങ്ങി​യ ദ​മ്പ​തി​ക​ളെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് സ്കൂ​ട്ട​റി​ൽ മ​ട​ങ്ങി​യ ദ​മ്പ​തി​ക​ളെ ആക്രമിച്ച കേസിൽ പ്രതി...

Read More >>
Top Stories