പുതിയ ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ച് ഇഎസ്ഐ കോർപ്പറേഷൻ

 പുതിയ ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ച് ഇഎസ്ഐ കോർപ്പറേഷൻ
Oct 3, 2025 12:23 PM | By Editor

ജൂൺ 27, 2025ന് ചേർന്ന 196 മത് യോഗത്തിൽ നിയമ വ്യവഹാരങ്ങൾ കുറക്കാൻ ലക്ഷ്യമിട്ട് പുതിയ ആംനസ്റ്റി പദ്ധതിക്ക് ഇഎസ്ഐ കോർപ്പറേഷൻഅംഗീകാരം നൽകി. തൽപര കക്ഷികൾ ആയ തൊഴിലുടമകളുടെയും തൊഴിലാളികളുടെയും ഗുഡ് വിൽ നേടിയെടുക്കാനും അവരുടെയിടയിൽ ഒരു പ്രതിച്ഛായ വർദ്ധിപ്പിക്കാനുമാണ് കോർപറേഷൻ ഇതിലൂടെ ഉദേശിക്കുന്നത്.

സെക്ഷൻ 85 ലെ വിവിധ അനുച്ഛേദങ്ങൾ പ്രകാരം തൊഴിലുടമകൾക്കും തൊഴിലാളികൾക്കും എതിരെ കോർപ്പറേഷൻ ഫയൽ ചെയ്തതും സെക്ഷൻ 75 പ്രകാരം തൊഴിലുടമകൾ കോർപറേഷന് എതിരെ ഫയൽ ചെയ്തതുമായ കേസുകൾ കോടതിക്ക് പുറമെ തീർപ്പ് കൽപ്പിക്കാനുള്ള ഒരു അവസരമാണ് ഈ പദ്ധതിയിലൂടെ കോർപ്പറേഷൻ ഒരുക്കുന്നത്. തൊഴിലുടമകൾ, തൊഴിലാളികൾ, പാനൽ അഡ്വക്കേറ്റ്സ് തുടങ്ങി ഹൈക്കോടതികൾ, മറ്റ് കീഴ്‌ക്കോടതികൾ ഉൾപ്പെടെയുള്ള നിയമസ്ഥാപനങ്ങളിൽ നിന്നുള്ള സഹകരണം ഉറപ്പാക്കി നടപ്പാക്കുന്ന ഈ പദ്ധതിയുടെ പ്രാഥമിക നടപടികൾ പുരോഗമിക്കുകയാണ്. 2025 ഒക്ടോബർ ഒന്നാം തീയ്യതി പ്രാബല്യത്തിൽ വരുന്ന ഈ പദ്ധതി 2026 സെപ്റ്റംബർ മുപ്പത് വരെയുള്ള ഒരു വർഷക്കാലം നിലവിൽ ഉണ്ടായിരിക്കും. ഇഎസ്ഐ. കോർപ്പറേഷൻ നൽകുന്ന ഈ സുവർണ്ണാവസരം പരമാവധി ഉപയോഗപ്പെടുത്തി കേസുകളുടെ എണ്ണം കഴിയുന്നിടത്തോളം കുറക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ജോയിൻ്റ് ഡയറക്ടർ അറിയിച്ചു.

esic

Related Stories
ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം;  പ്രതി പിടിയിൽ

Jul 23, 2026 01:46 PM

ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം; പ്രതി പിടിയിൽ

ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം; പ്രതി...

Read More >>
കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്

Jul 23, 2026 12:18 PM

കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്

കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്...

Read More >>
അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ  പ്രതി അറസ്റ്റിൽ

Jul 23, 2026 11:28 AM

അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ പ്രതി അറസ്റ്റിൽ

അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ പ്രതി...

Read More >>
 പത്തനംതിട്ട സോഷ്യൽ പോലീസിംഗ്  ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

Jul 22, 2026 04:27 PM

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം...

Read More >>
ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

Jul 22, 2026 10:29 AM

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ...

Read More >>
'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

Jul 21, 2026 05:23 PM

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു...

Read More >>
Top Stories