ഓണത്തെ വരവേൽക്കാൻ പ്രവാസികളായ ഒരുകൂട്ടം കലാകാരന്മാർ അണിയിച്ചൊരുക്കിയ ആവണി പുലരിയെന്ന ആൽബം പുറത്തിറക്കി

ഓണത്തെ വരവേൽക്കാൻ പ്രവാസികളായ ഒരുകൂട്ടം കലാകാരന്മാർ അണിയിച്ചൊരുക്കിയ ആവണി പുലരിയെന്ന ആൽബം പുറത്തിറക്കി
Aug 28, 2025 10:45 AM | By Editor

ഈ വർഷത്തെ ഓണത്തെ വരവേൽക്കാൻ സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നുമുള്ള ഒരുകൂട്ടം കലാകാരന്മാർ അണിയിച്ചൊരുക്കിയ ആവണി പുലരിയെന്ന രണ്ടു ഗാനങ്ങൾ അടങ്ങിയ ആൽബം പൈൻആപ്പിൾ മീഡിയയിൽകൂടി റിലീസ് ചെയ്തു. മനോഹരങ്ങളായ ഇതിലെ ഗാനങ്ങൾ ഓണത്തിന്റെ ആത്മാവിനെ തൊട്ടറിയുന്നതാണ്.

പ്രവാസലോകത്തെ വിരഹജീവിതത്തിൽ ഓണവും അതിന്റെ ആഘോഷങ്ങളും ഒരാളുടെ ഓർമയിൽ കടന്നു വരുന്നതും അതിലൂടെ തന്റെ പഴയകാല പ്രണയനുഭവം മനസ്സിൽ തെളിയുന്നതുമായ ഒരു ഗാനത്തോടൊപ്പം ഓണകാലത്തെ നാടിനെയും പ്രകൃതിയെയും ഓണാനുഭൂതിയെയും വരച്ചു കാട്ടുന്ന മറ്റൊരു ഗാനവും കൂടി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഓണപ്പാട്ടുകൾക്ക് തനിമയും പരമ്പരാഗത ഭംഗിയും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അർത്ഥവത്തായ വരികളും ചാരുതയാർന്ന സംഗീത സംവിധാനവും കൊണ്ട് ഇരു ഗാനങ്ങളും ഇപ്പോൾ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു. ഗാനങ്ങൾ എല്ലാം കേരളത്തിന്റെ തനതായ ഗ്രാമഭംഗിയിൽ ചിത്രീകരിച്ചിരിക്കുന്നതാണ്.

ജോബി തേരകത്തിനാൽ ബേബി, അനിൽ ജോൺ സാം എന്നിവരുടെ വരികൾക്ക്, അനിൽ ജോൺ സാം സംഗീതം നിർവഹിച്ചിരിക്കുന്നു. കെ ജെ ലോയിട് orchestra and mixing നിർവഹിച്ചിരിക്കുന്നു. ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് അനിൽ കെ സാം, ലിൻസി ബിബിൻ എന്നിവരാണ്. ഇതിൽ അഭിനയിച്ചിരിക്കുന്നവർ എല്ലാവരും പ്രവാസ ലോകത്തുനിന്നുള്ളവരാണ്. പൂർണ്ണമായും ഒരു പ്രവാസസൗഹൃദ കൂട്ടായ്മയിൽ പിറന്നിരിക്കുന്ന ഈ ആൽബം പ്രവാസലോകത്ത് ഒരു തരംഗമായി മാറുകയാണ്.

aavani pulari

Related Stories
സൗദിയിലും ഉണ്ട്  കന്നുപൂട്ടുന്ന സൗദി ഗ്രാമങ്ങൾ

Nov 28, 2025 01:42 PM

സൗദിയിലും ഉണ്ട് കന്നുപൂട്ടുന്ന സൗദി ഗ്രാമങ്ങൾ

സൗദിയിലും ഉണ്ട് കന്നുപൂട്ടുന്ന സൗദി...

Read More >>
സൗദി അറേബ്യയിലെ ദമാമിൽ വാഹനാപകടം മലയാളി യുവാവ് മരണപ്പെട്ടു.

Nov 26, 2025 02:44 PM

സൗദി അറേബ്യയിലെ ദമാമിൽ വാഹനാപകടം മലയാളി യുവാവ് മരണപ്പെട്ടു.

സൗദി അറേബ്യയിലെ ദമാമിൽ വാഹനാപകടം മലയാളി യുവാവ്...

Read More >>
 മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യൻ തീർത്ഥാടകര്‍ സഞ്ചരിച്ച  ബസ് അപകടത്തിൽപ്പെട്ട 40 മരണമെന്ന് റിപ്പോർട്ട്.

Nov 17, 2025 11:28 AM

മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യൻ തീർത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട 40 മരണമെന്ന് റിപ്പോർട്ട്.

മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യൻ തീർത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട 40 മരണമെന്ന്...

Read More >>
പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കേരള കുവൈറ്റ്  ഓണനിലാവ് 2025

Oct 18, 2025 11:04 AM

പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കേരള കുവൈറ്റ് ഓണനിലാവ് 2025

പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കേരള കുവൈറ്റ് ഓണനിലാവ്...

Read More >>
കുവൈത്തിൽ കുടുംബ സന്ദർശന വിസയിൽ മാറ്റം, വിസ പരമാവധി ഒരു വർഷം വരെ നീട്ടാം; പ്രവാസികൾക്ക് ആശ്വാസം

Aug 6, 2025 04:45 PM

കുവൈത്തിൽ കുടുംബ സന്ദർശന വിസയിൽ മാറ്റം, വിസ പരമാവധി ഒരു വർഷം വരെ നീട്ടാം; പ്രവാസികൾക്ക് ആശ്വാസം

കുവൈത്തിൽ കുടുംബ സന്ദർശന വിസയിൽ മാറ്റം, വിസ പരമാവധി ഒരു വർഷം വരെ നീട്ടാം; പ്രവാസികൾക്ക്...

Read More >>
പത്തനംതിട്ട ജില്ലാ സംഗമവും അൽ അബീർ മെഡിക്കൽ ഗ്രുപ്പും സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തി.

Jun 28, 2025 02:01 PM

പത്തനംതിട്ട ജില്ലാ സംഗമവും അൽ അബീർ മെഡിക്കൽ ഗ്രുപ്പും സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തി.

പത്തനംതിട്ട ജില്ലാ സംഗമവും അൽ അബീർ മെഡിക്കൽ ഗ്രുപ്പും സംയുക്തമായി മെഡിക്കൽ ക്യാമ്പ്...

Read More >>
Top Stories