അടൂർ ബൈപാസിലുള്ള ഹോട്ടലിലെ ജനറേറ്ററിന് തീപിടിച്ചു; പാചകവാതക സിലിണ്ടറുകളിലേക്ക് പടരാതെ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി
.
അടൂർ ∙ ബൈപാസിലുള്ള ഹോട്ടലിലെ ജനറേറ്ററിനു തീപിടിച്ചു. ജനറേറ്റർ റൂമിനു സമീപത്തായി പാചകവാതക സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നെങ്കിലും അവിടേക്ക് തീ പടരാതെ അഗ്നിരക്ഷാസേന പെട്ടെന്ന് എത്തി തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ബുധനാഴ്ച രാത്രി 12നാണ് സംഭവം.
ഹോട്ടലിനു സമീപത്തെ ഷീറ്റിട്ട മുറിയിലാണ് ജനറേറ്റർ സ്ഥാപിച്ചിരുന്നത്. ഇത് ഇനി ഉപയോഗിക്കാൻ പറ്റാത്ത വിധം കത്തിനശിച്ചു. ഹോട്ടലിലേക്ക് പുക എത്തിയതിനാൽ ഈ സമയത്ത് ഭക്ഷണം കഴിക്കാൻ എത്തിയവരെ അവിടെ നിന്ന് മാറ്റിയിരുന്നു. സീനിയർ റെസ്ക്യൂ ഓഫിസർ അജിഖാൻ യൂസഫിന്റെ നേതൃത്വത്തിലാണ് അഗ്നിരക്ഷാസേനയെത്തി തീ അണച്ചത്. ജനറേറ്ററിലെ ഓയിലിൽ നിന്ന് തീ പടർന്നതാകാമെന്നാണ് അഗ്നിരക്ഷാസേന അധികൃതർ പറയുന്നത്.
adoor hotel generator fire