ശബരിമല സ്വർണക്കൊള്ള കേസ്; ജയിലിൽ കഴിയുന്ന അവസാന പ്രതിയും പുറത്തേക്ക്

ശബരിമല സ്വർണക്കൊള്ള കേസ്; ജയിലിൽ കഴിയുന്ന അവസാന പ്രതിയും പുറത്തേക്ക്
Apr 13, 2026 10:58 AM | By Editor

ശബരിമല സ്വർണക്കൊള്ള കേസ്; ജയിലിൽ കഴിയുന്ന അവസാന പ്രതിയും പുറത്തേക്ക്

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന അവസാന പ്രതിയും പുറത്തേക്ക്. ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിൻ്റെ സ്വാഭാവിക ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. എസ്ഐടി കുറ്റപത്രം സമർപ്പിക്കാൻ വൈകിയതോടെയാണ് കെ പി ശങ്കരദാസ് കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും സ്വാഭാവിക ജാമ്യം തേടിയത്.

2026 ജനുവരിയിലാണ് എസ്ഐടി സംഘം ശങ്കരദാസിനെ അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പ കേസിലും ശങ്കരദാസ് പ്രതിയാണ്. ആരോഗ്യാവസ്ഥ ചൂണ്ടി കാണിച്ച് നേരത്തെ നടത്തിയ ജാമ്യ നീക്കം കോടതി തള്ളിയിരുന്നു. തുടർന്നാണ് റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായതിന് പിന്നാലെ സ്വാഭാവിക ജാമ്യത്തിന് അപേക്ഷ സമർപ്പിച്ചത്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, ദേവസ്വം മുൻ പ്രസിഡൻ്റ് എ പത്മകുമാർ, തന്ത്രി കണ്ഠര് രാജീവര് തുടങ്ങി മറ്റ് പ്രതികൾ എല്ലാം നേരത്തെ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. എസ്ഐടി ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തതാണ് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ കാരണം.

sabarimala-gold-theft-case-kp-sankaradas-bail-application-vigilance-court-will-consider-today

Related Stories
തിരുവാഭരണത്തിനൊപ്പമുള്ള കാണിപ്പൊന്ന് കാണാതായി ;പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നാടകീയ രം​ഗങ്ങൾ

Apr 15, 2026 03:54 PM

തിരുവാഭരണത്തിനൊപ്പമുള്ള കാണിപ്പൊന്ന് കാണാതായി ;പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നാടകീയ രം​ഗങ്ങൾ

തിരുവാഭരണത്തിനൊപ്പമുള്ള കാണിപ്പൊന്ന് കാണാതായി ;പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നാടകീയ രം​ഗങ്ങൾ...

Read More >>
 കോഴഞ്ചേരി പുതിയ പാലം രണ്ട് മാസത്തിനുള്ളിൽ തുറക്കും

Apr 15, 2026 02:48 PM

കോഴഞ്ചേരി പുതിയ പാലം രണ്ട് മാസത്തിനുള്ളിൽ തുറക്കും

കോഴഞ്ചേരി പുതിയ പാലം രണ്ട് മാസത്തിനുള്ളിൽ...

Read More >>
 ക്ലാസിൽ ഗെയിം കളിക്കരുതെന്ന് താക്കീത്; അധ്യാപികയുടെ മൂക്കിടിച്ചു പരത്തി വിദ്യാർഥി, എല്ലിന് പൊട്ടൽ...

Apr 14, 2026 10:58 AM

ക്ലാസിൽ ഗെയിം കളിക്കരുതെന്ന് താക്കീത്; അധ്യാപികയുടെ മൂക്കിടിച്ചു പരത്തി വിദ്യാർഥി, എല്ലിന് പൊട്ടൽ...

ക്ലാസിൽ ഗെയിം കളിക്കരുതെന്ന് താക്കീത്; അധ്യാപികയുടെ മൂക്കിടിച്ചു പരത്തി വിദ്യാർഥി, എല്ലിന്...

Read More >>
പോലീസ് എയ്ഡ്പോസ്റ്റിനും കുടിയിറക്കു ഭീഷണി; അങ്ങനെ ഇറക്കി വിടാമോ?

Apr 13, 2026 10:10 AM

പോലീസ് എയ്ഡ്പോസ്റ്റിനും കുടിയിറക്കു ഭീഷണി; അങ്ങനെ ഇറക്കി വിടാമോ?

പോലീസ് എയ്ഡ്പോസ്റ്റിനും കുടിയിറക്കു ഭീഷണി; അങ്ങനെ ഇറക്കി...

Read More >>
ബൂത്തുകളിൽ കള്ളവോട്ട് ആരോപണം

Apr 11, 2026 10:45 AM

ബൂത്തുകളിൽ കള്ളവോട്ട് ആരോപണം

ബൂത്തുകളിൽ കള്ളവോട്ട്...

Read More >>
ഈ തെരഞ്ഞെടുപ്പ് ശബരിമലയെ തകർക്കാൻ ശ്രമിച്ചവർക്കെതിരായ വിധിയെഴുത്തായിരിക്കും: പത്തനംതിട്ട ഡിസിസി

Apr 10, 2026 11:08 AM

ഈ തെരഞ്ഞെടുപ്പ് ശബരിമലയെ തകർക്കാൻ ശ്രമിച്ചവർക്കെതിരായ വിധിയെഴുത്തായിരിക്കും: പത്തനംതിട്ട ഡിസിസി

ഈ തെരഞ്ഞെടുപ്പ് ശബരിമലയെ തകർക്കാൻ ശ്രമിച്ചവർക്കെതിരായ വിധിയെഴുത്തായിരിക്കും: പത്തനംതിട്ട ഡിസിസി...

Read More >>
Top Stories