തിരുവല്ല ബൈപാസിലും സമീപപ്രദേശത്തും മാലിന്യംതള്ളൽ അതിരൂക്ഷം

തിരുവല്ല  ബൈപാസിലും സമീപപ്രദേശത്തും മാലിന്യംതള്ളൽ അതിരൂക്ഷം
Jan 10, 2026 12:02 PM | By Editor

തിരുവല്ല ബൈപാസിലും സമീപപ്രദേശത്തും മാലിന്യംതള്ളൽ അതിരൂക്ഷം

തിരുവല്ല∙ തിരുവല്ല ബൈപാസിലും സമീപ പ്രദേശങ്ങളിലും മറ്റു ജില്ലകളിൽ നിന്നെത്തുന്ന ലോറികൾ, ശുചിമുറി മാലിന്യം വ്യാപകമായി തള്ളുന്നു. എറണാകുളം–ആലപ്പുഴ ജില്ലാ അതിർത്തി പ്രദേശത്തു നിന്നുള്ള ലോറികളാണിത്. ബൈപാസിന്റെ സുരക്ഷാ വേലിയില്ലാത്ത ഭാഗത്തു നിർത്തിയാണ് അതിവേഗം മാലിന്യം തള്ളി മടങ്ങുന്നത്. ബൈപാസിലെ മഴുവങ്ങാട്ചിറയ്ക്കും പുഷ്പഗിരി റോഡിനുമിടയിലുള്ള ഭാഗത്താണു മാലിന്യമധികവും തള്ളുന്നത്. ഇരുട്ടും, നിരീക്ഷണ ക്യാമറകളുടെ അഭാവവും അനധികൃത മാലിന്യ നിക്ഷേപത്തിനു സഹായകരമാകുന്നു.

ഇതിനു പുറമേ ചാക്കിൽക്കെട്ടിയ നിലയിൽ ഇറച്ചിക്കോഴി, പച്ചക്കറി അവശിഷ്‌ടങ്ങൾ, ഡയപ്പർ അടക്കമുള്ളവയും ബൈപാസിൽ തള്ളുന്നുണ്ട്. ക്രിസ്മസ് അവധി ദിനങ്ങളിൽ എം.സി. റോഡിൽ മുത്തൂരിൽ കുടിവെള്ള പൈപ്പിനു സമീപത്തായി ശുചിമുറി മാലിന്യം തള്ളിയിരുന്നു. പമ്പിങ് സമയത്തടക്കം ഈ പൈപ്പിലൂടെ കുടിവെള്ളം പാഴായി പോകുന്നുണ്ട്. വിള്ളലുള്ള ഭാഗത്തു മാലിന്യം കലർന്നതായി പ്രദേശവാസികൾ പറയുന്നു. സമൂഹമാധ്യമങ്ങളിലടക്കം വിഷയം ചർച്ചയായിട്ടും അധികൃതരുടെ ഭാഗത്തു നിന്നും നടപടിയായിട്ടില്ല.

ക്യാമറ കണ്ണുകളിൽ നിന്നു രക്ഷപ്പെടാൻ പ്രധാന പാത ഒഴിവാക്കിയാണു മാലിന്യ ലോറികൾ സഞ്ചരിക്കുന്നത്. ചങ്ങനാശേരി ഭാഗത്ത് നിന്നു വരുന്നവ തിരുവല്ല നഗരത്തിലെത്താതെ, മുത്തൂർ ജംക്‌ഷനിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞാണു ബൈപാസ് ഭാഗത്തേക്കു പോകുന്നത്. ചില സമയങ്ങളിൽ ലോറികൾ കോഴഞ്ചേരി റോഡിലൂടെ ഇരവിപേരൂർ വരെ പോകുന്നുണ്ടെന്നു ദൃക്സാക്ഷികൾ പറയുന്നു.

വ്യാഴാഴ്ച രാത്രി 9.35നും 9.45നുമിടയിൽ കക്കൂസ് മാലിന്യവുമായെത്തിയ ലോറി അമിത വേഗത്തിൽ മുത്തൂർ–കുറ്റപ്പുഴ റോഡിലൂടെ പോയതായി പ്രദേശവാസിയായ യുവാവ് പറഞ്ഞു. അധികൃതർക്കു പരാതി നൽകിയാലും പരാതിക്കാരന്റെ വിവരങ്ങളടക്കം കൈമാറുമെന്ന ഭയത്താൽ പലരും മുന്നോട്ടു വരാൻ മടിക്കുകയാണ്. വിഷയത്തിൽ െപാലീസും, പുതിയ നഗരസഭ ഭരണസമിതിയും നടപടിയെടുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

thiruvalla-bypass-waste-dumping

Related Stories
കനത്ത ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി  നൽകണം; അഡ്വ.എ. സുരേഷ് കുമാർ

Apr 17, 2026 03:50 PM

കനത്ത ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി നൽകണം; അഡ്വ.എ. സുരേഷ് കുമാർ

കനത്ത ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി നൽകണം; അഡ്വ.എ. സുരേഷ്...

Read More >>
ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഒരുക്കിയ കുടിവെള്ള സംവിധാനം ആശ്വസമാകുന്നു.

Apr 17, 2026 01:56 PM

ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഒരുക്കിയ കുടിവെള്ള സംവിധാനം ആശ്വസമാകുന്നു.

ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഒരുക്കിയ കുടിവെള്ള സംവിധാനം ആശ്വസമാകുന്നു....

Read More >>
 കോ​ന്നി കുളത്തുമണ്ണിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

Apr 17, 2026 11:29 AM

കോ​ന്നി കുളത്തുമണ്ണിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

കോ​ന്നി കുളത്തുമണ്ണിൽ കാട്ടാനക്കൂട്ടം കൃഷി...

Read More >>
അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നു ;കൂലിപ്പണിക്കും ആളെ കിട്ടാനില്ലാത്ത സ്ഥിതി

Apr 17, 2026 11:24 AM

അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നു ;കൂലിപ്പണിക്കും ആളെ കിട്ടാനില്ലാത്ത സ്ഥിതി

അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നു ;കൂലിപ്പണിക്കും ആളെ കിട്ടാനില്ലാത്ത സ്ഥിതി...

Read More >>
വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷം

Apr 16, 2026 02:16 PM

വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷം

വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ തെരുവുനായ ശല്യം...

Read More >>
തിരുവാഭരണത്തിനൊപ്പമുള്ള കാണിപ്പൊന്ന് കാണാതായി ;പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നാടകീയ രം​ഗങ്ങൾ

Apr 15, 2026 03:54 PM

തിരുവാഭരണത്തിനൊപ്പമുള്ള കാണിപ്പൊന്ന് കാണാതായി ;പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നാടകീയ രം​ഗങ്ങൾ

തിരുവാഭരണത്തിനൊപ്പമുള്ള കാണിപ്പൊന്ന് കാണാതായി ;പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നാടകീയ രം​ഗങ്ങൾ...

Read More >>
Top Stories