ന്യൂനമർദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലത്തിൽ സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും‌

ന്യൂനമർദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലത്തിൽ സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും‌
Jun 21, 2025 05:16 PM | By Editor

ന്യൂനമർദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലത്തിൽ സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും‌

പത്തനംതിട്ട : ന്യൂനമർദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലത്തിൽ സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും. വിവിധ ജില്ലകളിൽ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ജൂണ്‍ 22 മുതല്‍ 25 വരെ തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ പരമാവധി 40-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.

എന്നാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.വടക്കന്‍ കേരള തീരം മുതല്‍ വടക്കന്‍ കൊങ്കണ്‍ തീരം വരെ തീരദേശ ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടു. ഝാര്‍ഖണ്ഡിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലുമായി ശക്തി കൂടിയ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു.

രാജസ്ഥാന് മുകളിലെ മറ്റൊരു ന്യൂനമര്‍ദം ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞു. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

heavy rain

Related Stories
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
Top Stories