തിരുവല്ല റെയിൽവേ സ്റ്റേഷൻ ബോർഡ് വച്ച ബസ് വരും ;പക്ഷെ അങ്ങോട്ടേക്ക് പോകില്ല .യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല  റെയിൽവേ സ്റ്റേഷൻ ബോർഡ് വച്ച ബസ് വരും ;പക്ഷെ അങ്ങോട്ടേക്ക് പോകില്ല .യാത്രക്കാർ  ദുരിതത്തിൽ
Feb 6, 2026 10:52 AM | By Editor

തിരുവല്ല റെയിൽവേ സ്റ്റേഷൻ ബോർഡ് വച്ച ബസ് വരും ;പക്ഷെ അങ്ങോട്ടേക്ക് പോകില്ല .യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല∙ തിരുവല്ലയിലേക്കു മാന്നാർ ഭാഗത്തു നിന്നു വരുന്ന സ്വകാര്യ ബസുകൾ റെയിൽവേ സ്റ്റേഷനിലേക്കു പോകാത്തതു യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. നേരത്തെ തിരുവല്ല എസ്‌സിഎസ് ജംക്‌ഷനിലെത്തി റെയിൽവേ സ്റ്റേഷൻ വഴിയാണു ബസുകൾ സ്വകാര്യ സ്റ്റാൻഡിലെത്തിയിരുന്നത്. നിലവിൽ ജംക്നിൽ നിന്നു വലത്തേക്ക് തിരിഞ്ഞു ബസുകൾ നേരിട്ടു സ്റ്റാൻഡിലേക്ക് പോകുകയാണ്. രാവിലെയും, വൈകിട്ടും തിരുവനന്തപുരം, എറണാകുളം ഭാഗത്തേക്കു പോകേണ്ട സ്ഥിരം ട്രെയിൻ യാത്രക്കാരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്.

കെഎസ്ആർടിസി സ്റ്റാൻഡിലെത്തുന്നവർക്കും മറ്റു മാർഗമില്ല. ചെറിയ ദൂരം ചൂണ്ടിക്കാട്ടി ഓട്ടോ സൗകര്യവും കിട്ടാറില്ലെന്നു പരാതിയുണ്ട്.നേരത്തെ ബൈപാസ് വരുന്നതിനു മുൻപു ഗതാഗത കുരുക്ക് ചൂണ്ടിക്കാട്ടി സ്വകാര്യ ബസുകൾ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ശ്രമിച്ചിരുന്നു. നിലവിൽ ബൈപാസ് യാഥാർഥ്യമായിട്ടും പഴയ റൂട്ടിലൂടെ ബസുകൾ പോകുന്നില്ല. ഒന്നര കിലോമീറ്റർ ദൂരം ലാഭിക്കാനായാണ് ഇത്തരത്തിൽ റൂട്ട് വെട്ടിച്ചുരുക്കിയിരിക്കുന്നതെന്നും ആക്ഷേപമുണ്ട്.

റെയിൽവേ സ്റ്റേഷൻ ബോർഡ് വച്ച് വരുന്ന ബസുകളടക്കം ഇത്തരത്തിൽ എസ്‌സിഎസ് ജംക്‌ഷനിൽ നിന്നു വലത്തേക്കു തിരിഞ്ഞാണു പോകുന്നത്.ഇടയ്ക്കു പരാതി വ്യാപകമായപ്പോൾ പാെലീസ്, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്വകാര്യ ബസുകളെ റെയിൽവേ സ്റ്റേഷൻ വഴി തിരിച്ചു വിട്ടിരുന്നു. നിലവിൽ പരിശോധനകളും നിലച്ചതോടെ റൂട്ട് തെറ്റിച്ച് ഓടുന്നത് തുടരുകയാണ്. റെയിൽവേ സ്റ്റേഷൻ വഴി സർവീസ് നടത്താൻ സ്വകാര്യ ബസുകൾ തയാറാകണമെന്നു സ്ഥിരം യാത്രക്കാർ ആവശ്യപ്പെടുന്നു. എന്നാൽ ചില സംഘടനകളുടെ പരാതിയെ തുടർന്നാണു റൂട്ട് മാറ്റിയതെന്നാണ് ബസ് ജീവനക്കാർ പറയുന്നത്.

thiruvalla-bus-deviation-issue

Related Stories
 പത്തനംതിട്ട സോഷ്യൽ പോലീസിംഗ്  ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

Jul 22, 2026 04:27 PM

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം...

Read More >>
ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

Jul 22, 2026 10:29 AM

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ...

Read More >>
'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

Jul 21, 2026 05:23 PM

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു...

Read More >>
സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

Jul 21, 2026 10:43 AM

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം...

Read More >>
യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

Jul 20, 2026 04:09 PM

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന...

Read More >>
പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

Jul 20, 2026 02:33 PM

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം...

Read More >>
Top Stories